0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1265

ദേവനന്ദ 3

Devanandha Part 3 | Author : Villi | Previous Part

അതുവരെ അവളോട് ഉണ്ടായിരുന്ന എല്ലാ തെറ്റുധാരണകളും അവിടെ വച്ച് തീരുക ആയിരുന്നു.  അവൾ പറഞ്ഞതെല്ലാം സത്യം ആണെന്ന് മനസിലാക്കാൻ എനിക്ക് അവളുടെ ആ കണ്ണുനീർ മാത്രം മതിയായിരുന്നു.  ഇത്രയും നാൾ ഞാൻ അവളോട് ചെയ്ത തെറ്റുകൾ എല്ലാം മനസ്സിലോടി എത്തിയപ്പോൾ എനിക്ക് എന്നോട് തന്നെ ആ നിമിഷത്തിൽ വെറുപ്പ് തോന്നി .

മനസ്സിൽ ഇനിയും ഒത്തിരി സംശയങ്ങൾ ബാക്കി ഉണ്ടായിരുന്നു എങ്കിലും അവളുടെ ആ അവസ്ഥയിൽ അവളോടത്  ചോദിക്കാൻ എനിക്ക് തോന്നിയില്ല.  ഒരുകാലത്തു ഇത് പോലെ സമയം വരുമ്പോൾ അതും അവൾ തന്നെ എനിക്ക് പറഞ്ഞു തരും എന്ന് എന്റെ മനസ് എന്നോട് പറഞ്ഞു  ....

" വാ പോകാം  .... "

ഞാൻ അതും പറഞ്ഞു നടന്നതും മറുത്തൊന്നും പറയാതെ എന്റെ പിന്നാലെ വന്നു അവൾ ബൈക്കിൽ കയറി.

" സോറി. "

കലങ്ങിയ കണ്ണുകൾ തുടക്കുന്നത് മിററിലൂടെ നോക്കി ഞാൻ അവളോട് പറഞ്ഞു..

" എന്തിന്? "

" എല്ലാറ്റിനും. ! വഴക്കുണ്ടാക്കിയതിന്...  ചീത്ത വിളിച്ചതിന്.....  ദേഷ്യപ്പെട്ടതിന്...   തെറ്റുധരിച്ചതിന്..   അങ്ങനെ എല്ലാത്തിനും...   "

" അപ്പൊ ഞാൻ എന്ത് പറഞ്ഞാ നന്ദുവേട്ട നിങ്ങളോട് മാപ്പപേക്ഷിക്ക .?  ഒരു സോറിയിൽ തീരുവോ ഞാൻ ചേട്ടനോട് ചെയ്തത്? "

" എന്നാലും ഞാൻ അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു ..  എന്റെ സാഹചര്യങ്ങൾ......... "

" എനിക്ക് അറിയാം നന്ദുവേട്ട..  ഈ കണ്ടതൊന്നും അല്ല നന്ദുവേട്ടനെന്നു..  നിങ്ങൾ നല്ലവനാണ്.  എനിക്ക് അറിയാം...  പിന്നെ ഇതൊക്കെ ഞാൻ അനുഭവിക്കേണ്ടതാണ്.  എന്റെ വിധി ആണ്.  "

ഞങ്ങൾ തമ്മിൽ സ്വയം പഴിച്ചു കൊണ്ടേ ഇരുന്നു...

" വണ്ടി എടുക്ക് നന്ദുവേട്ട..  ഇനിയും താമസിച്ചാൽ ആ സ്മിത മിസ്സെന്നെ കൊല്ലും.  "

പെട്ടന്നവൾ വിഷയം മാറ്റി.  ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു നേരെ കോളജിലേക്ക് വച്ച് പിടിച്ചു..  അപ്പോളും അവളുടെ ഇരിപ്പു ശെരി ആകുന്നുണ്ടായിരുന്നില്ല.  ഓരോ വളവു തിരിയുമ്പോളും അവൾ പിന്നിലേക്കു വളഞ്ഞു പോകുന്നത് ഞാൻ

💬 Comments

View all comments