0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1269

അവൾ അങ്ങോട്ടേക്ക് കടന്നു വന്നത്.  അവളുടെ ബുക്ക് കയ്യിലെടുത്തു നിൽക്കുന്ന എന്നെ കണ്ടു അവളാദ്യമൊന്നു അമ്പരന്നു.

" ഇത് താൻ വരച്ചതാണോ?   "

ഒരു ചെറു പുഞ്ചിരിയോടെ " അതെ " എന്നവൾ തലയാട്ടി..

" എന്തു കഴിവാണെടോ?  ഒന്നും പറയാനില്ല. അടിപൊളി ആയിട്ടുണ്ട്..  ഇതൊക്കെ എങ്ങനെ കഴിയുന്നോ  "

എന്റെ പ്രശംസ കേട്ട അവളുടെ മുഖം ചുവന്നു തുടത്തു വരുന്നത് ഞാൻ ശ്രധിച്ചു.  അപ്പോളവൾക്ക്   സൗന്ദര്യം വർദ്ധിച്ച പോലെ ഒരു തോന്നൽ..  ഇനിയും അവളെ വർണിക്കാൻ എന്റെ മനസ്സ് കൊതിച്ചു.

" ഇതല്ലാതെ വേറെ ഉണ്ടോ വരച്ചത്?  നോക്കട്ടെ !"

അത്രയും പറഞ്ഞു ഞാനാ ബുക്കിന്റെ താളുകൾ മറിക്കാൻ തുടങ്ങിയതും  ഓടി എത്തിയ ദേവു എൻ്റെ കയ്യിൽ നിന്നും ആ ബുക്ക് പിടിച്ചു വാങ്ങി..

" അതിൽ വേറെ ഒന്നും ഇല്ല.   "

അവൾ പറഞ്ഞൊപ്പിച്ചു.

" വാ കഴിക്കാം.  ഞാൻ എല്ലാം എടുത്തു വച്ചിട്ടുണ്ട്.. "

അതും പറഞ്ഞവൾ ആ ബുക്കുകൾ എല്ലാം എടുത്ത് അവളുടെ ബാഗിനകത്തേക്ക് വച്ചു.  അവളുടെ ആ പ്രവർത്തിയിൽ എനിക്ക് നിരാശ തോന്നി എങ്കിലും ഞാൻ അത് മുഖത്തു കാട്ടാതെ ഞാൻ  ഭക്ഷണം കഴിക്കാൻ ചെന്നിരുന്നു..

വലിയ വിഭവങ്ങൾ ഒന്നും ഇല്ലെങ്കിലും അവൾ ഉണ്ടാക്കിയ പയറു തോരനും സാമ്പാറിനും നല്ല രുചി ഉണ്ടായിരുന്നു.

" താൻ കഴിക്കുന്നില്ലേ? "

ഞാൻ ചോറ് എന്റെ പാത്രത്തിലേക്ക് പകർത്തുന്നതിനിടയിൽ ചോതിച്ചു.

അവൾ മറുപടി ഒന്നും പറയാതെ നിന്നതേ ഒള്ളു.

" എന്റെ കൂടെ ഇരിക്കാൻ പേടി ആണോ ?

സാരമില്ല വന്നിരുന്നു കഴിക്കു.  അല്ലേൽ പിന്നെ ഒറ്റക് ഇരുന്നു കഴിക്കണ്ടേ?  "

ഒന്നും മിണ്ടാതെ അവൾ ടേബിളിൽ എനിക്ക് എതിർ വശം വന്നിരുന്നു..

" അച്ഛന്റെ ഫോട്ടോ ഉണ്ടോ കയ്യിൽ ?   "

കഴിക്കുന്നതിനിടയിൽ ഞാൻ ചോതിച്ചു.

" ഉണ്ട് "

" മ്മ്....  എവിടെയാ തുടങ്ങുക എന്നറിയില്ല.  ആദ്യം  പോലീസിൽ ഒരു പരാതി കൊടുത്താലോ എന്നാലോചിക്കാ....  ?   "

" അത് വേണ്ട നന്ദുവേട്ടാ.  പോലീസിൽ ഒക്കെ പോയാൽ  അവർ ആദ്യം അന്ന്വേഷിച്ചു

💬 Comments

View all comments