0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1270

ചെല്ലുന്നത് എന്റെ വീട്ടിലേക്കു ആയിരിക്കും.  പോലീസ് ഒക്കെ ഇടപെട്ടാൽ ചിലപ്പോ ആ രാഘവൻ....  ആയാൾ ഇവിടെ വന്നു വരെ പ്രശ്നം ഉണ്ടക്കാനും ചാൻസ് ഉണ്ട് ..ഒന്നിനും മടി ഇല്ലാത്ത ആളാ ചെകുത്താൻ... .  പോലീസ് ഒന്നും വേണ്ട ഏട്ടാ.... "

അവൾ പറഞ്ഞതിലും കാര്യം ഉണ്ടെന്നു എനിക്കും തോന്നി..  അവിടെ ഒക്കെ പോലീസ് അന്ന്വേക്ഷണം വന്നാൽ അയാൾ ആ രാഘവൻ ചിലപ്പോൾ പ്രശ്നം ഉണ്ടാക്കാൻ സാധ്യത ഉണ്ട്.. കാരണം അയാളുടെ തൊഴിൽ സ്ഥലം ആണല്ലോ ഇപ്പോൾ ഈ പെണ്ണിന്റെ വീട്.

" വേറെ എവിടെ നിന്നാ അന്ന്വേഷിച്ചു തുടങ്ങുക ?  "

ഞാൻ ഒരു സംശയം എന്നോണം ചോദിച്ചു.

" അച്ഛൻ പോകാൻ സാധ്യത ഉള്ള എല്ലാ ഇടത്തും ഞാൻ അന്ന്വേക്ഷിച്ചതാ.  എവിടെ ആണെന്ന് ഒരു പിടിയും ഇല്ല. ഇനി വല്ല ആപത്തും......   "

അവളുടെ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു ..

" ഹേയ്....  അങ്ങനെ ഒന്നും കരുതണ്ട.. "

" എനിക്ക് പേടിയാ..  അച്ഛൻ വന്നില്ലെങ്കിൽ പിന്നെ എനിക്കാരും ഇല്ല  "

" അങ്ങനെ ഒന്നും സംഭവിക്കില്ല.  താൻ ധൈര്യമായി ഇരിക്ക്.....  ഇപ്പൊ ആ കണ്ണൊക്കെ തുടച്ചു കളഞ്ഞു ഫുഡ് കഴിക്കാൻ നോക്ക്...  "

മുഖത്തൊരു പുഞ്ചിരി വരുത്തി അവൾ വേഗം കഴിച്ചെഴുന്നേറ്റു...

" താനിന്ന് അമ്മയുടെ റൂമിൽ കിടന്നോ  "

കിടക്കാൻ നേരം ആയപ്പോ റൂമിലേക്കു പോകുന്നത് കണ്ട ദേവുവിനോട് ഞാൻ പറഞ്ഞു.

" വേണ്ട ഞാൻ ഇവിടെ താഴെ കിടന്നോളാ.. "

" സാരമില്ല താനവിടെ പോയി കിടന്നോ......"

എത്ര നിർബന്ധിച്ചിട്ടും അവൾ ആ മുറി വിട്ടു പുറത്തേക്കു പോകാൻ തയ്യാറായില്ല.  അവസാനം ഞാൻ അവളോട് എന്റെ കട്ടിലിൽ കിടന്നു കൊള്ളാൻ ഉള്ള അനുവാദം കൊടുത്തു.  ഞാൻ അമ്മയുടെ മുറിയിലും കിടക്കാം എന്ന് തീരുമാനിച്ചു.

സത്യത്തിൽ അവളെ തറയിൽ കിടത്തുന്നതിനോട് താല്പര്യം തോന്നാഞ്ഞിട്ടാണ് ഞാൻ അവളെ കട്ടിലിൽ കിടക്കാൻ നിർബന്ധിച്ചത്.

എന്തോ അവളോടുള്ള മനോഭാവം ഒറ്റ ദിവസം കൊണ്ട് തന്നെ മാറി മറിഞ്ഞതിൽ എനിക്ക് തന്നെ അത്ഭുതം തോന്നി..

കുറച്ചു നേരം

💬 Comments

View all comments