0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1271

ഹാളിലിരുന്നു ടീവി കാണാം എന്ന് കരുതി ഇരുന്നപ്പോൾ ആണ് ദേവുവിന്റെ വരവ്.  വരണോ വേണ്ടയോ എന്ന ചിന്ത അവളുടെ മനസിലുണ്ടെന്നു അവളുടെ നടത്തത്തിൽ നിന്ന് എനിക്ക് മനസിലായി...

അവളെന്റെ എതിരെയുള്ള കസേരിയിൽ കൈ പിടിച്ചു നിന്നു.

" ഉറങ്ങുന്നില്ലേ?  "

എന്റെ ചോദ്യത്തിന് " ഇല്ല " എന്നവൾ തോളനാക്കി കാട്ടി .

" എനിക്ക് പേടിയാ അവിടെ ഒറ്റക്ക്....  "

അവൾ മടിച്ചു മടിച്ചു ഒരുവിധം പറഞ്ഞൊപ്പിച്ചു.

" പേടിയോ..  എന്തിനാ പേടിക്കണേ  "

" അറിയില്ല.  പണ്ടുതൊട്ടേ ഒറ്റക്ക് കിടന്നു ശീലം ഇല്ല. അച്ഛൻ ഉള്ളപ്പോ ഒക്കെ അച്ഛന്റെ കൂടെയേ ഉറങ്ങാറുള്ളു.. പിന്നെ....... .  "

അവൾക്കത് പറയാൻ മടി ഉള്ളതുപോലെ തോന്നി.

" പിന്നെ...  അച്ഛനില്ലാത്തപ്പോ ഞാൻ അടുത്ത വീട്ടിലാ കിടക്കുന്നെ..  എനിക്ക് അവിടെ പേടിയാ.. ആരൊക്കെ എപ്പോളൊക്കെയാ കേറി വരണേ എന്ന് പോലും അറിയില്ല. അപ്പുറത്തെ വീട്ടിലെ  കാവ്യയും ഞാനും ഒരുമിച്ചു പഠിച്ചതാ.....  പക്ഷെ ഈ അടുത്ത് അവരവിടുന്നു വീട് മാറി പോയി.. "

ഒരു നിരാശയോടെ അവൾ പറഞ്ഞു നിർത്തി.

" അമ്മ എന്നും അവരോട് വഴക്കരുന്നു....  എന്നും ചീത്ത വിളിക്കും.  ആ പാവം പെണ്ണും അതിന്റെ അമ്മയും ഒന്നും പറയാൻ പോകാറില്ല. എങ്കിലും ചീത്ത പറയും.  ഒരു കാര്യത്തിൽ അവര് പോയത് നന്നായി.  ഇച്ചിരി സമാധാനം കിട്ടുല്ലോ..  "

ആരോടെന്നില്ലാതെ പറഞ്ഞു തീർത്തവൾ എന്റെ മുഖത്തേക്ക് നോക്കി..  അവളെ തന്നെ നോക്കി ഇരിക്കുന്ന എന്നെ കണ്ടിട് അവൾക് നാണം വന്നെന്നു തോന്നുന്നു ...

" അയ്യോ നന്ദുവേട്ടൻ  ടീവി കണ്ടോ.. .  ഞാൻ വെറുതെ ഓരോന്ന് പറഞ്ഞു...  "

" ഉറക്കം വരുന്നില്ലേ ഇവിടെ ഇരിക്ക്.  "

പറഞ്ഞു തീരേണ്ട താമസം എന്റെ മുന്നിലുള്ള കസേരയിൽ എനിക്ക് എതിരെ അവൾ ഇരുന്നു.

" നന്ദുവേട്ടൻ ആ മുറിയിൽ തന്നെ കിടന്നോ.. ഞാൻ താഴെ തറയിൽ കിടന്നോളാ.  ഇല്ലേ എനിക്ക് ഇന്ന് ഉറക്കം വരില്ല... "

ഞാൻ ശെരി എന്ന അർഥത്തിൽ തല അനക്കി..

", ആ വീട്ടിൽ ഒറ്റക്ക് കിടക്കാൻ

💬 Comments

View all comments