Chapter Title : ദേവനന്ദ 3 [വില്ലി]
എനിക്ക് പേടി ആയിരുന്നു. . അച്ഛനുള്ളപ്പോ മാത്രേ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങാറുള്ളു അതും അച്ഛന്റെ കൂടെ. അങ്ങനെ ശീലം ആയി പോയതാ.. ഇന്ന് രാത്രി ഞാൻ കരയത്തില്ല.. ചേട്ടൻ ധൈര്യമായി ഉറങ്ങിക്കോ.... "
അവളുടെ സംസാരം കേട്ട് എനിക്ക് ചിരി ആണ് വന്നത്. എത്ര നിശ്കളങ്കമായാണ് അവൾ സംസാരിക്കുന്നത്.... ചേറു വെള്ളത്തിലെ താമര ആണിവൾ. ആ ചേറു നിറഞ്ഞ കുടുംബത്തിലെ കളങ്കമില്ലാത്ത താമര.
"
"എന്തിനാ ചിരിക്കണേ...? "
" വെറുതെ അല്ല അമ്മ മുതൽ ഏട്ടൻ വരെ തന്റെ ഫാൻ ആയത്. "
ഞാൻ പറഞ്ഞതിന് അർദ്ധം മനസിലാകാതെ അവൾ ഇരുന്നു.
" തന്റെ അച്ഛനു എന്തായിരുന്നു ജോലി ? "
" കൂലിപ്പണിയാ... എല്ലാ ജോലിയും ചെയ്യും. രാത്രി എന്നോ പകലെന്നോ അച്ഛന് നോട്ടം ഇല്ല. എന്ത് പണിക്കും പോകും. എന്താ പണിന്നു ചോദിച്ച അച്ഛന് ശെരിക്കു അറിയില്ല... ! "
" അപ്പൊ തന്റെ കാര്യങ്ങൾ ഒന്നും തന്റെ കൂട്ടുകാർക്കു പോലും അറിയില്ലേ ? "
" ഇല്ല ഞാൻ പറഞ്ഞിട്ടില്ല.. ! എന്റെ അവസ്ഥ മനസിലാക്കിയാൽ അവര് ചിലപ്പോ എന്നെ ഒഴിവാക്കിയാലോ എന്ന് പേടി ഉണ്ട് എനിക്ക്. അങ്ങനെ ഉള്ളൊരു വീട്ടിലെ കുട്ടി ആകുമ്പോൾ ഞാനും അങ്ങനെ ആയിരിക്കും എന്നല്ലേ കരുതൂ.. "
മനസ് നിഷ്കളങ്കമാണെങ്കിലും ചിന്താഗതിയിൽ അവളെന്നേക്കാൾ ഏറെ മികച്ചത് ആന്നെന്നു എനിക്ക് തോന്നി പോയി..
" ഏട്ടൻ അഞ്ജുവിനെ കണ്ടു അല്ലെ ? "
" മ്മ്. "
" കഴിഞ്ഞ ദിവസം കൂട്ടുകാരന്റെ കൂടെ എന്റെ പിറകെ നടക്കുന്നത് കണ്ടപ്പോൾ തോന്നി അവളോട് ചേട്ടൻ എന്നെ പറ്റി ചോദിക്കും എന്ന്. ! "
അവളൊരു ആക്കിയ ചിരി ചിരിച്ചു കൊണ്ട് പറഞ്ഞു .. ഞാൻ ഒരു വല്ലാത്ത ചിരിയിലത് ഒതുക്കി തീർത്തു.
" അവളാണ് കോളേജിൽ എനിക്ക് ആകെ ഉള്ള കൂട്ട്. അവൾക്ക് അറിയാം എന്നെ കുറിച്ചെല്ലാം. ഞാൻ പറഞ്ഞു ഏട്ടനോട് ഒന്നും പറയണ്ടാ എന്ന്. "
ഇവൾ ആള് കൊള്ളാമല്ലോ എന്നെന്റെ മനസ്സ് പറഞ്ഞു.
അവളെങ്ങനെ
💬 Comments
View all comments