Chapter Title : ദേവനന്ദ 3 [വില്ലി]
വാ തോരാതെ അഞ്ജുവിനെ കുറിച്ചും അവരുടെ സൗഹൃദത്തെ കുറിച്ചും ഓരോ കാര്യങ്ങളും പറഞ്ഞു കൊണ്ടേ ഇരുന്നു. കേട്ടിരിക്കാൻ നല്ല കൗതുകം തോന്നി. ആദ്യമായാണ് ഒരു പെണ്ണ് എന്നോട് ഇത്രയും മനസ് തുറന്നു സംസാരിക്കുന്നത്. ക്രിക്കറ്റ് തലക്ക് പിടിച്ചു നടന്നത് കൊണ്ടാകാം പ്രേമമൊന്നും ശെരി ആകാതെ ഇരുന്നത്. ദേവുവിന്റെ മുന്നിൽ ഞാൻ വെറും കേൾവിക്കാരനായിരുന്നു. ആരെയും സംസാരിച്ചു മയക്കാൻ ഉള്ള കഴിവ് ഈ പെണ്ണിനുണ്ടെന്നു എനിക്ക് തോന്നി. അല്ലെങ്കിൽ ഇത്രയും വെറുത്തിരുന്ന ഒരുവളോട് എങ്ങനെ ഇത്രക് അടുപ്പം തോന്നാൻ സാദിക്കും... അവളെ കൂടുതൽ അറിയാൻ അവളോട് ഒരുപാടു ചോദ്യങ്ങൾ ഒന്നും എനിക്ക് വേണ്ടി വന്നില്ല. എല്ലാം അവൾ പോലും അറിയാതെ അവൾ പറയുന്നുണ്ടായിരുന്നു......
എല്ലാം കഴിഞ്ഞവൾ ഒന്ന് നിർത്തി . കുറച്ചു നേരത്തെ മൗനത്തിന് ശേഷം അവൾ എന്നോട് ചോദിച്ചു.
" നന്ദുവേട്ടന് ഇപ്പോളും എന്നോട് ദേഷ്യം ഉണ്ടല്ലേ ? "
ആ ചോദ്യത്തിന് എനിക്ക് ഉത്തരം ഇല്ലായിരുന്നു. സത്യത്തിൽ ആ നിമിഷമത്രയും ഞാൻ എന്നോട് തന്നെ ചോദിച്ച ചോദ്യവും അത് തന്നെ ആകും...
അതിനുത്തരം എനിക്ക് തന്നെ അറിയാത്ത ഒരു വികാരം ആണെന്ന് മനസ്സിനുള്ളിലിരുന്നാരോ മന്ത്രിച്ചു... അതൊരിക്കലും പ്രണയം അല്ല. ചിലപ്പോൾ സഹതാപം ആകാം അല്ലെങ്കിൽ എനിക്ക് എന്നോട് തന്നെ തോന്നുന്ന അപഹർഷത ആകാം.... എങ്കിലും അവളെ ഇനിയും അവിശ്വസിക്കുന്നതെങ്ങനെ? മനസ്സിൽ മനസിലാവാത്ത പല ചോദ്യങ്ങളും മിന്നി മറയുന്ന പോലെ ഒരു തോന്നൽ..
" എനിക്ക് അറിയാം. എന്നെ ഇപ്പോളും നന്ദുവേട്ടൻ വിശ്വസിച്ചിട്ടില്ല എന്ന്. അങ്ങനെ ഒരു സാഹചര്യത്തിൽ നിന്നല്ലല്ലോ ഞാൻ നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നു വന്നത്. "
അവളിൽ ബാക്കി ഉണ്ടായ കണ്ണുനീരും ആ കവിളിലൂടെ ഒഴുകി ഇറങ്ങി... എനിക്ക് ആശ്വസിപ്പിക്കാൻ വാക്കുകളില്ലായിരുന്നു. ഞാൻ ഒന്നും മിണ്ടാതെ ഇരുന്നു. അവളൊന്നും മിണ്ടാതെ റൂമിലേക്കും കയറിപ്പോയി. എത്ര നേരം ഞാൻ അവിടെ ഇരുന്നു എന്നറിയില്ല. റൂമിലേക്കു കയറി ചെല്ലുമ്പോൾ അവൾ പഴയ പോലെ തറയിൽ ഒരു പായ വിരിച്ചു കിടന്നിരുന്നു. നല്ല ഉറക്കം ആണ്. കുറെ സമയം അവളെ അങ്ങനെ നോക്കി നിന്നു ഞാൻ . പിന്നെ എപ്പോളോ
💬 Comments
View all comments