Chapter Title : ദേവനന്ദ 3 [വില്ലി]
ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റപ്പോൾ അവളെ റൂമിൽ കണ്ടില്ല. ഞാൻ എഴുന്നേറ്റു കുളി ഒക്കെ കഴിഞ്ഞു വരുമ്പോൾ അവളും കോളേജിൽ പോകാൻ റെഡി ആയിരുന്നു.. രാവിലെ അവളെന്നോട് ഒന്നും മിണ്ടിയില്ല. ഇന്നലെ വാ അടക്കാത്ത ആ പെണ്ണ് തന്നെയാണോ ഇത് എന്ന് തോന്നിപോയി എനിക്ക്..
ഞാനും അത് വലിയ കാര്യമാക്കാൻ പോയില്ല.. എല്ലാം കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ ആണ് കാണുന്നത് ബൈകിന്റെ ടയർ പഞ്ചർ ആണ്..
" ടയറിന്റെ വെടി തീർന്നു "
ബൈകിന്റെ ടയറിലേക് നോക്കി നിൽക്കുന്ന എന്നെ ചോദ്യഭാവത്തിൽ നോക്കിയാ ദേവുവിനോട് ഞാൻ പറഞ്ഞു.
" ഇനി എന്ത് ചെയ്യും? "
" കവല വരെ നടക്കാം. അവിടെന്ന് ബസ്സിന് പോകാം. "
വീടും പൂട്ടി അവളെന്റെ ഒപ്പം നടന്നു. ഞങ്ങൾക്കിടയിൽ മൗനം മാത്രമായിരുന്നു ശേഷിച്ചത് . ആരും ഒന്നും സംസാരിച്ചില്ല... ബസ്റ്റോപ്പിൽ എത്തുന്ന വരെ.
ബസ് കാത്തു നിൽക്കുമ്പോൾ അവളെന്റെ നേരെ തിരിഞ്ഞു എനിക്ക് നേരെ കൈ നീട്ടി...
" ന്താ? "
" ബസിനു കൊടുക്കാൻ കാശ് "
അവളൊരു മടിയും കൂടാതെ ചോദിച്ചു. ശീലം ആയതു കൊണ്ടാകും..
" ഞാനും ആ ബസ്സിനല്ലേ വരുന്നേ ഞാൻ കൊടുത്തോളം... "
പിന്നെ അവളൊന്നും മിണ്ടിയില്ല. ബസ് വന്നപ്പോൾ ചാടി കയറി. പിൻ വാതിലിലൂടെ ഞാനും....
" ടിക്കറ്റ്...... ടിക്കറ്റ് "
" രണ്ടു കോളേജ് ജംഗ്‌ഷൻ.. "
" ആരാ രണ്ടാമത്തെ ആൾ "
ഗാംഭീര്യം തുടിക്കുന്ന ശംബ്ദത്തോടെ കണ്ടക്ടർ ചോദിച്ചു.
" മുന്നിൽ ഉണ്ട് "
" ആളെ ഒന്നു കാട്ടി തന്നേരെ മോനെ. ഇല്ലേലെ ആ ടിക്കറ്റ് വേറെ ആർക്കെങ്കിലും പോകും. എല്ലാം കള്ള കൂട്ടങ്ങളെ കാശു തരാൻ വലിയ മടിയാ... "
അയാൾ അത് പറഞ്ഞതും ഞാൻ അല്പം മുന്നിലേക്ക് കയറി നിന്ന് ദേവുവിനെ കാട്ടി കൊടുത്തു. അയാൾ ഒന്നും മിണ്ടാതെ പിന്നിലേക്ക് പോയി....
ബസ്സു മുന്നോട്ടു പോകുംതോറും തിരക്കും കൂടി വന്നു .. പിന്നിൽ നിന്നുള്ള തള്ളു സഹിക്കാൻ വയ്യാതെ ഞാൻ മുന്നിലേക്ക് കേറി സ്ത്രീകൾ നിൽക്കുന്നതിന്
💬 Comments
View all comments