0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1275

ഒപ്പം എത്തിയിരുന്നു.. എന്റെ നേരെ ആയിരുന്നു ദേവുവും നിന്നിരുന്നത്...  എന്റെ മുഖത്തേക് അവൾ ഇടയ്ക്കു നോക്കുന്നത് കണ്ടിട്ടാണ് ഞാൻ അവളെ ശ്രധിച്ചത്‌.  അവളുടെ പിന്നിൽ നിൽക്കുന്ന പയ്യൻ അവളോട് ചേർന്ന് വരുന്നത് അപ്പോളാണ് എന്റെ ശ്രദ്ധയിൽ പെട്ടത്. ഏറിയാൽ ഒരു പത്തൊൻപത് വയസ്സ് തോന്നിക്കുന്ന ഒരു സ്കൂൾ പയ്യൻ.  അവന്റെ ചെയ്തിയുടെ അനിഷ്ടക്കേട്‌ അവളുടെ മുഖത്തു പ്രകടം ആയിരുന്നു.. .  അവൾ അവനിൽ നിന്ന് പരമാവധി ഒഴിഞ്ഞു മാറുമ്പോളും അവളിലേക്ക് അവൻ കൂടുതൽ അടുത്ത് വരുന്നുണ്ടായിരുന്നു..

അവളുടെ ആ ദയനീയ ഭാവം കണ്ടു  ആ പുന്നാര മോനെ ബസ്സിൽ നിന്ന് പിടിച്ചിക്കി രണ്ടെണ്ണം പൊട്ടിക്കാൻ എനിക്ക് തോന്നി..

ഒന്നും അറിയാത്ത പോലെ ഞാൻ അവർക്കിടയിലേക്ക് കയറി നിന്നു..

" ന്താണ് ചേട്ടാ അവിടെ തന്നെ നിന്നാൽ പോരെ.  എന്തിനാ ഇതിനിടയിലേക്കു കയറി വരുന്നേ ? ഈ സ്ഥലം ഇല്ലാത്തിടത്ത്. ...   "

ആ തിരക്കിനിടക്ക് ഞാൻ  അവരുടെ ഇടയിലേൽക്കു കയറി നിന്നു എന്ന ഭാവത്തിൽ അവൻ എന്നോട് ചോദിച്ചു.

പക്ഷെ എനിക്ക് അറിയില്ലേ അവന്റെ അസുഖം....

ഞാൻ ഒന്നും മിണ്ടാതെ  അവനെ ഒന്ന് ചിരിച്ചു കാട്ടി കൈ നീട്ടി  അവന്റെ കിടുങ്ങാ മണിയിൽ കയറി പിടുത്തമിട്ടു... ഒന്ന് ഞരിച്ചു...........

" അആഹ് ചേട്ടാ..  വിട് വിട്.... വേദനിക്കുന്നു....  "

അവൻ വളരെ പതുക്കെ എനിക്ക് കേൾക്കാവുന്ന രീതിയിൽ പറഞ്ഞു  ....  അല്ല അപേക്ഷിച്ചു.....

ന്നിട്ടും ഞാൻ പിടി വിടുന്നില്ലെന്നു കണ്ട അവൻ കരയാനെന്ന വണ്ണം ആയി.. അവൻ അവന്റെ കൈ കൊണ്ട് എന്റെ കൈ തട്ടി മാറ്റാൻ നോക്കി എങ്കിലും എന്റെ പിടി മുറുകിയതല്ലാതെ ഒരു പ്രയോജനവുഇല്ലായിരുന്നു

" ചേട്ടാ.. ചേട്ടാ..   എനിക്കറിയില്ലാരുന്നു അത് ചേട്ടന്റെ ആളാണെന്നു..  അആഹ്....  ..  ഒന്ന് വിട് ചേട്ടാ ഞാൻ ഇനി ഇങ്ങനെ ചെയ്യൂല്ല...  "

അവൻ മാപ്പപേക്ഷിച്ചതോടെ ഞാൻ കൈ എടുത്തു. ..  പിന്നെ അവനെ ആ പരിഹാസരത്തു പോലും കണ്ടിട്ടില്ല   ....  കോളജിനു മുന്നിൽ ബസിറങ്ങിയതേ അവളോടി എന്റെ അടുത്ത് വന്നു...

" ആ ചെക്കനെ നോവിക്കണ്ടായിരുന്നു..  "

ഒപ്പം

💬 Comments

View all comments