0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1276

നടക്കുന്നതിനിടയിൽ അവൾ പറഞ്ഞു...

മറുപടി എന്നോണം ഞാൻ ഒന്ന് പുഞ്ചിരിച്ചു.  പകരത്തിനു അവളും..

" ബസിൽ എന്നും ഇതുപോലെ തിരക്കാണോ. ? "

" മ്മ്..  അതെ.  ഞാൻ എന്നും മുന്നിലാ നിക്കറുള്ളൂ..  ഇന്ന് പക്ഷേ പെട്ട് പോയതാ..  "

ഞങ്ങളുടെ വരവ് അത്ഭുതത്തോടെ നോക്കി നിന്ന ഹരിയുടെ അടുത്തേക്ക് ഞാൻ തിരിഞ്ഞത് കണ്ടു ഒരു യാത്രയും പറഞ്ഞു അവൾ നടന്നകന്നു .

" എന്താ ഇവിടെ സംഭവിക്കുന്നത് ?  "  ഞാൻ കഴിഞ്ഞ ദിവസം നടന്നതെല്ലാം അവനോട് വിശതമായി പറഞ്ഞു കേൾപ്പിച്ചു.... കേട്ട് കഴിഞ്ഞപ്പോൾ ഹരിക്ക് ഒരു സംശയം...

" അളിയാ..  ഇനി നീ പറഞ്ഞത് തന്നെ ആണോ ശരി ?

അവൾ ഇനി പാവത്തെ പോലെ അഭിനയിക്കുന്നതാണെങ്കിലോ...?  ആ വീട്ടിൽ നീ മാത്രം അല്ലെ അവളവിടെ നിൽക്കുന്നതിൽ ഇഷ്ട്ടമില്ലാതെ ഇരുന്നത്. അപ്പോൾ  ഒരു നുണ കഥ പറഞ്ഞു നിന്നെയും അവളുടെ വശത്താക്കിയതാണെങ്കിലോ ??  "

അപ്പോളാണ് ഹരി പറഞ്ഞതിലും ഒരു സാധ്യത ഉണ്ട് എന്ന് തോന്നിയത്.

" നീ ഒരു മണ്ടന് ആയത് കൊണ്ട് അവൾ പറഞ്ഞത് വിശ്വസിച്ചു.  ഇപ്പൊ അവൾക് നിന്റെ വീട്ടിൽ അവളുടെ ആവശ്യം കഴിയുന്ന വരെ നിക്കാം....   "

" ശെരിയാണ്.  എന്നെ കൂടി അവളുടെ വലയിലാക്കിയാൽ പിന്നെ അവൾക്ക് എന്റെ വീട്ടിൽ ആരുടേയും ശല്യമില്ലാതെ താമസിക്കാം... "

അപ്പോൾ എന്റെ മനസ്സിൽ ഇന്നലെ എന്നോട്  സങ്കടങ്ങൾ വിവരിച്ച ദേവനന്ദയുടെ മുഖം തെളിഞ്ഞു.  അതിലവൾ പുറത്തു കരഞ്ഞു കൊണ്ട് ഉള്ളിൽ ചിരിക്കുന്നതായി എനിക്ക് തോന്നി.....  അവൾ എന്നെ പറഞ്ഞു പറ്റിച്ചതാണ് എന്ന് മനസ്സിലുറപ്പിക്കുമ്പോൾ ആണ് ഹരി അടുത്ത അഭിപ്രായവും ആയി മുന്നോട്ടു വന്നത്.

" അല്ലാളിയാ ഇനി ഞാൻ പറഞ്ഞത് പോലെ അവൾ പാവം ആണെങ്കിലോ..?  അവള് പറഞ്ഞത് മുഴുവൻ സത്യം ആണെങ്കിലോ ?  "

" എടാ കോപ്പേ.. നീ ഏതെങ്കിലും ഒന്ന് ഉറപ്പിച്ചു പറ....  ഒരു വക രണ്ടു തന്തയുള്ളമാതിരി പെരുമാറാതെ ....... "

" അളിയാ അളിയാ ..  നീ ദേഷ്യപ്പെടല്ലേ...  നീ എനിക്ക് വൈകിട്ട് വരെ

💬 Comments

View all comments