Chapter Title : ദേവനന്ദ 3 [വില്ലി]
സമയം താ... അതിനുള്ളിൽ ഞാൻ കണ്ടു പിടിച്ചു തരാം ഏതാ സത്യം.. ഏതാ കള്ളം എന്ന്.... "
അന്ന് വൈകുന്നേരം ആകുന്ന വരെ മനസ്സിലെന്തൊക്കെയോ ഒരു വേദന പോലെ.... ഹരി പറഞ്ഞത് പോലെ അവളെന്നെ പറഞ്ഞു പറ്റിച്ചതാണോ? അതോ അവൾ പറഞ്ഞത് സത്യം ആണോ ? രണ്ടു ചിന്തകളും മാറി മാറി മനസ്സിൽ തെളിഞ്ഞു വന്നു... അവൾ പറഞ്ഞത് എല്ലാം സത്യം ആകാൻ ഞാൻ മനസുകൊണ്ട് ആഗ്രഹിച്ചു. അവൻ വരുന്നത് വരെ സമയം തള്ളി നിക്കാൻ ഞാൻ വളരെ ബുദ്ധിമുട്ടി...
" അളിയാ അവൾ പറഞ്ഞതെല്ലാം സത്യം ആണെടാ... അവളുടെ അമ്മ ഒരു കേസ് കെട്ട.... "
വൈകിട്ട് അവൻ എത്തിയതേ എന്നെ മാറ്റി നിർത്തികൊണ്ട് പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ മനസ്സിനൊരു ആശ്വാസം തോന്നി..
" അമ്മ അല്ല കോപ്പേ. രണ്ടാനമ്മ... "
ഞാനവനെ തിരുത്തി...
" എന്ത് പണ്ടാരം എങ്കിലും ആട്ടെ "
" നീ എങ്ങനെ അറിഞ്ഞു ഇത് ഡീറ്റൈൽ ആയിട്ട് പറയെടാ.... "
" ന്തു പറയാൻ. ഞാൻ നേരിട്ട് ചെന്നില്ല. എന്റെ ഒരു നൻപൻ വഴി അയാൾ ഇല്ലേ ആ രാഘവൻ അയാളെ പോയി ഒന്ന് മുട്ടി... ആ തള്ള മാത്രമല്ല നല്ല കിളുന്ത് പെൺപിള്ളേര് വരെ അങ്ങേരുടെ കസ്റ്റഡിയിൽ ഉണ്ട്... പക്ഷെ. നല്ല റേറ്റ് ആണളിയാ..... "
" മ്മ്.. താങ്ക്സ് ഡാ ഹരി "
" നമ്മൾ തമ്മിൽ ഈ ഫോർമാലിറ്റിടെ ആവശ്യം ഉണ്ടോ അളിയാ ? "
ഞാൻ അവനെ കെട്ടിപ്പിടിച്ചു കൊണ്ടെന്റെ നന്ദിയും സ്നേഹവും അറിയിച്ചു...
വൈകിട് ക്രിക്കറ്റ് പ്രാക്ടീസ് ഉണ്ടായിരുന്നത് കൊണ്ട് സമയം പോയതേ അറിഞ്ഞില്ല..
" എടാ അനന്തു. ദേ നിന്റെ പെണ്ണാവിടെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരം ആയി.. "
എന്നരോവിളിച്ചു പറയുമ്പോളാണ് ഞാനും അവളെ കുറിച്ചോർത്തതു പോലും.
ഗാലറി യുടെ ഒരു മൂലയിൽ ഒറ്റക്കിരുന്നു കളി കാണുക ആയിരുന്നു ദേവു..
ഞാൻ ഓടി അവൾക്കരികിലേക്ക് എത്തി. .
" ഒത്തിരി നേരം ആയോ വന്നിട്ട്. ? "
ഉവ്വെന്നവൾ
💬 Comments
View all comments