Chapter Title : ദേവനന്ദ 3 [വില്ലി]
തല ഇളക്കി എനിക്ക് മറുപടി തന്നു. അപ്പോളാണ് ഞാൻ വാച്ചിലേക്ക് നോക്കുന്നത് സമയം 5.30 കഴിഞ്ഞിരുന്നു...
", ഓഹ് സോറി.. ടൈം ഒത്തിരി ആയല്ലേ വാ പോയേക്കാം... "
" ഇന്ന് വലിയ സന്തോഷത്തിൽ ആണല്ലോ ! "
ബാഗ് എടുത്ത് കൂടെ നടക്കുന്നതിന് ഇടയിൽ അവൾ ചോദിച്ചു..
" അതെന്താ അങ്ങനെ തോന്നാൻ ? "
", ഇല്ലേൽ കളിക്കാൻ ഇറങ്ങുമ്പോൾ വലിയ ഗൗരവത്തിൽ ആയിരിക്കും അല്ലോ. ഇന്നത് കണ്ടില്ല.. "
അവൾ പറഞ്ഞതും നേരാണ്.. കളി തലക്കു പിടിച്ചാൽ എനിക്ക് പിന്നെ വട്ടാണ്.. ഇന്ന് മാത്രം എന്തോ ഒരു പ്രത്യേകത എനിക്ക് ഉണ്ടെന്നു കളിക്കുമ്പോളും എനിക്ക് തോന്നിയിരുന്നു...
" താൻ ഇതിനു മുൻപും കളി കാണാൻ ഇവിടെ വന്നിരിക്കാറുണ്ടോ? അവരൊക്കെ പറയുന്ന കേട്ടു... "
" മ്മ് ഉണ്ട്.. എനിക്കും ക്രിക്കറ്റ് ഇഷ്ടാന്നു കൂട്ടിക്കോ.. "
" ആണോ അപ്പൊ ആരാ തന്റെ ഇഷ്ടപ്പെട്ട ക്രിക്കറ്റ് പ്ലയെർ? "
എന്റെ ആ ചോത്യത്തിൽ അവൾ കുരുങ്ങി പോയി. എന്ത് ഉത്തരം പറയണം എന്നറിയാതെ അവളൊന്നു പരുങ്ങി..
" അങ്ങനെ ഒന്നും പറയാൻ എനിക്കറിയില്ല.. എനിക്ക് ആ കളി ഇഷ്ടാ അത്രേ ഒള്ളൂ.. "
അവളിത്തിരി ഗൗരവത്തിൽ ആണ് അത് പറഞ്ഞത്.. പറഞ്ഞത് മുഴുവൻ നുണ ആണെങ്കിലും എനിക്കാ നുണ ഇഷ്ടപ്പെട്ടു... ഞാൻ ശരി എന്ന വണ്ണം തലയനക്കി അവൾക്കൊപ്പം നടന്നു. കള്ളി വെളിച്ചത്തായി എന്ന് മനസിലായിട്ടാകണം അവളും എനിക്കൊരു ചെറു പുഞ്ചിരി സമ്മാനിച്ചു..
" നമുക്കു ഓരോ ചായ കുടിച്ചാലോ ? "
" അയ്യോ ഇനിയോ .. ഇപ്പോ തന്നെ താമസിച്ചില്ലേ. "
" താൻ എന്തിനാ ഈ പേടിക്കുന്നേ.. താൻ വാടോ. ഒരു ചായ ഒക്കെ കുടിച്ചിട്ട് താമസിക്കാണെങ്കിൽ അങ്ങ് താമസിക്കട്ടെ.. വീട്ടിലേക്കു അല്ലെ പോകുന്നെ. വേറെ എങ്ങും അല്ലല്ലോ "
അവളെയും കൂട്ടി അടുത്ത് കണ്ട ഒരു കോഫീ ഷോപ്പിൽ കയറി രണ്ടു ചായ ഓർഡറും ചെയ്തു .
" എന്നെ എന്റെ വീട്ടിൽ ഒന്ന് കൂടെ കൊണ്ട് പോകുമോ ?
💬 Comments
View all comments