Chapter Title : ദേവനന്ദ 3 [വില്ലി]
"
ഏറെ നേരത്തെ മൗനം വെടിഞ്ഞവൾ ചോദിച്ചത് കേട്ട് ഞാൻ ഒന്ന് ഞെട്ടി ...
" എന്തിന് ആ തള്ളയുടെ വായിൽ നിന്നന്നു കേട്ടതൊന്നും മതിയായില്ലെ? എന്തിനാ വെറുതെ ആ ട്രെയിന് തല വച്ച് കൊടുക്കൻ തനിക്കു വല്ല വട്ടും ഉണ്ടോ.... ! "
ഞാൻ പറഞ്ഞത് അവൾക്ക് ഇഷ്ടമായില്ല എന്നവളുടെ മുഖ ഭാവത്തിൽ നിന്ന് ഞാൻ വായിച്ചു .. എന്നിൽ നിന്നിത്തരം ഒരു മറുപടി അവൾ പ്രതീക്ഷിക്കാത്ത പോലെ.അവളുടെ ആ മുഖഭാവം കണ്ടേനിക്കും വല്ലാതെ ആയി.... . ഒന്നും മിണ്ടാതെ ചായയും കുടിച്ചു അവൾ എഴുന്നേറ്റു പോയി...
.....
സമയം താമസിച്ചത് കൊണ്ടാകാം ബസ്സിനുള്ളിൽ തിരക്കേ ഇല്ലായിരുന്നു... പല സീറ്റുകളും ഒഴിഞ്ഞു കിടന്നു. ബസ്സിനുള്ളിൽ മുഴുവൻ പുരുഷന്മാർ ആയത് കൊണ്ടാകണം ഞാൻ ഇരുന്ന സീറ്റിനു മുന്നിലുള്ള സീറ്റിൽ അവളും വന്നിരുന്നു.
പുറത്തേക്കുള്ള കാഴ്ചകൾ കാണുക ആണവൾ..
" നാളെ വൈകിട്ട് പോയാൽ മതിയോ? "
ഞാൻ അവൾക്കു കേൾക്കാൻ പാകത്തിന് ചോദിച്ചു.
" എനിക്ക് എങ്ങോട്ടും പോകണ്ടാ... "
മുഖത്തടിച്ച പോലെ അവൾ പറഞ്ഞു..
" എടോ എനിക്ക് നാളെ ക്രിക്കറ്റ് മാച്ച് ഉണ്ട്. അത് കഴിഞ്ഞു പോയാൽ പോരേ.. അല്ലെങ്കിൽ രാവിലെ പോകണം. പക്ഷെ എനിക്ക് തന്നെയും കൂട്ടി മാച്ചിന് പോകേണ്ടി വരും. അതാണ്..പ്രശ്നം "
" ഞാൻ എങ്ങോട്ടേക്കും വരുന്നില്ല നന്ദു ഏട്ടാ . എനിക്ക് കുഴപ്പം ഇല്ല.. "
എങ്കിൽ പോ പുല്ലേ എന്ന് മനസ്സിൽ പറഞ്ഞു പുറത്തെ കാഴ്ചകൾ കണ്ടങ്ങനെ ഇരുന്നു ഞാൻ.
വീട്ടിലേക്കു നടക്കുമ്പോളും ഞങ്ങൾ ഒന്നും തമ്മിൽ സംസാരിച്ചില്ല.. അവളെന്തോ കാര്യമായ ആലോചനയിൽ ആന്നെന്നു തോന്നി എനിക്ക്...
വീട്ടിലെത്തുമ്പോൾ സഞ്ചാരം ഒക്കെ കഴിഞ്ഞു എല്ലാരും തിരിച്ചെത്തിയിരുന്നു ....
" അതെ കെട്ട്യോളും കെട്ട്യോനും കറങ്ങി നടക്കുന്നതിൽ ഒന്നും കുഴപ്പം ഇല്ല. പക്ഷെ ഇരുട്ടുന്നതിന് മുന്നേ ഈ പെണ്ണിനെ വീട്ടിൽ എത്തിച്ചേക്കണം.... നീ പോകുന്ന പോലല്ല. ഇവളെ കൊണ്ട് നടക്കുന്നത് "
വീട്ടിലേക്കു കയറുന്നതിന് മുൻപേ വന്നു ഏടത്തിയുടെ ശാസന ...
" ഓഹ് അടിയൻ "
ഞാൻ ഏടത്തിയെ
💬 Comments
View all comments