0%

Chapter Title : ദേവനന്ദ 3 [വില്ലി]

Author : വില്ലി Read All Parts 1280

ഒന്ന് കളിയാക്കി അകത്തേക്ക് കയറി പോയി....

"  അമ്മക്കെങ്ങനെ ഉണ്ട് ഏടത്തി ?  "

" കുഴപ്പം ഇല്ലാ മോളെ.  ഡിസ്ച്ചാർജ് ആയി....

നീ പോയി എന്തേലും കഴിക്കു. നല്ല ക്ഷീണം ഉണ്ടല്ലോ മുഖത്തു.   "

ഞാൻ അപ്പോളേക്കും മുറിയിൽ എത്തി ഇരുന്നു.  പിന്നീടുള്ള അവരുടെ സംസാരം കേൾക്കാൻ എനിക്ക് കഴിഞ്ഞില്ല.

രാത്രി കിടക്കാൻ നേരമാണ്  ദേവു റൂമിലേക്കു കടന്നു വന്നത്.  അത് വരെ ഏടത്തിയോട് എന്തൊക്കെയോ കത്തി വച്ചിരിപ്പായിരുന്നു അവൾ..

കയറി വന്നതേ ജനലരികിലേക്കു നീങ്ങി നിന്നവൾ എന്നേയൊന്നു നോക്കി..  നോട്ടം കണ്ടത്തെ മനസിലായി അവൾക്ക്  എന്തോ ദുരുദ്ദേശ്യം  ഉണ്ടെന്നു

" ന്തെ ?  "

ഞാൻ അവളോട് ചോദിച്ചു.

":ഞാനും വരാം ഏട്ടന്റെ കൂടെ കൂടെ..  ആദ്യം പറഞ്ഞ പോലെ രാവിലെ വീട്ടിൽ പോയിട്ട് അവിടെന്നു കളിക്കുന്നിടത്ത് പോകാം..  വൈകിട് പോകണ്ടാ...  അത് ശരിയാവില്ല   "

" അപ്പൊ അത് തന്നല്ലേ ഞാനും ആദ്യം പറഞ്ഞത്?

അപ്പൊ തനിക്കു പറ്റില്ലാരുന്നല്ലോ ?   "

അവൾ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നതേ ഒള്ളു... കൈ കൊണ്ട് ജനൽ കർട്ടനിൽ എന്തൊക്കെയോ ചെയ്യുന്നുമുണ്ട് ..

" നാളെ വന്നാൽ താൻ ശെരിക്കും പോസ്റ്റ് ആകും.. മാച്ചു തീരുമ്പോൾ ഒത്തിരി ടൈം എടുക്കും.. അത് വരെ കാത്തിരിക്കേണ്ടി വരും..അതുമല്ല അവിടെ തനിക്കു പരിചയമുള്ള ആരും തന്നെ കാണില്ല .  "

ഞാൻ എന്റെ ഭാഗം വ്യക്തമാക്കി

" കുഴപ്പം ഇല്ല  ..  ഞാൻ നിന്നോളാ "

" എങ്കിൽ രാവിലെ ഒരു ഏഴു മണി ആകുമ്പോഴേക്കും പോകാൻ  റെഡി ആയിക്കോ.. "

" ആം  "

അപ്പോളവളുടെ മുഖത്തു വിരിഞ്ഞ പുഞ്ചിരി കാണാൻ നല്ല രസം ആയിരുന്നു .  അത് ഒന്നു കൂടി കാണാൻ എന്നെ അനുവദിക്കാതെ അവൾ വേഗം  റൂമിന് വെളിയിലേക്കിറങ്ങി പോയി.

എന്തിനാണ് ഇനിയും ആ വീട്ടിലേക്കു പോകുന്നത് എന്ന ചിന്ത ആയിരുന്നു എന്റെ മനസ് മുഴുവൻ.  വീണ്ടും ആ നരകത്തിലേക്ക് കയറി ചെല്ലാൻ മാത്രം എന്ത് വിലപിടിപ്പുള്ള സാധനമാണിനിയും അവൾ ആ വീട്ടിൽ ബാക്കി

💬 Comments

View all comments