Chapter Title : ദേവനന്ദ 4 [വില്ലി]
തിരിഞ്ഞു നോക്കിയത് ഞാൻ ശ്രദ്ധിച്ചു.
" യാര്പ്പാ ഉനക്ക് എന്ന വേണം? ( തമിഴ് ) "
വന്ന ആ സ്ത്രീയോടും രാമൻ ചേട്ടനെ കാണണം
എന്ന ആവശ്യം ഞാൻ അറിയിച്ചു. .
" ഓഹ്.... അവർ ഇങ്കെ ഇല്ലേ ! ( തമിഴ് )"
" ഓഫീസ് എവിടെ ആണെന്ന് പറഞ്ഞാൽ ഞങ്ങൾ പോയി കണ്ടോളാം.. "
" പറവായില്ലേ... അവരിപ്പോ വന്തിടും... നീ വെയിറ്റ് പണ്ണു ... "
അവര് ഞങ്ങളോട് അവിടെ നിൽക്കാൻ ആവസ്യപ്പെട്ടതനുസരിച്ചു ഞാൻ തിരിഞ്ഞു കാറിനടുത്തേക്ക് നടന്നു. അപ്പോളാകണം കാറിനുള്ളിൽ ഇരിക്കുന്ന ദേവുവിനെ ആ സ്‌ത്രീ കണ്ടത് ..
അവളെ പുറത്തു നിർത്തുന്നത് എങ്ങനെ എന്ന് കരുതി ആകണം അവർ ഞങ്ങളെ നിർബന്ധിച്ചു വീടിന്റെ ഉള്ളിൽ കയറ്റി ഇരുത്തി.. അടുക്കും ചിട്ടയോടെയും വീട് കത്ത് സൂക്ഷിക്കുന്ന ഇവരെ കണ്ടപ്പോൾ എനിക്ക് അസൂയ തോന്നി.
ഒരു മിഡിൽക്ലാസ് വീടായിരുന്നു അത്.
" ഇരിക്കൂ "
വീടിനകത്തു കയറിയാതെ അവർ ഞങ്ങളോട് ആവശ്യപ്പെട്ടു.
" എന്താ കുടിക്കാൻ? "
" ഒന്നും വേണ്ട ചേച്ചി. "
ഞാൻ മറുപടി നൽകി.
അവർക്ക് തമിഴും മലയാളവും ഒരുപോലെ വശമാണെന്നു എനിക്ക് മനസിലായി..
" പ്രിയാ രണ്ടു കോഫീ കൊണ്ട് വാ "
ആ സ്ത്രീ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു ഞങ്ങൾക്ക് എതിരെ ഉള്ള കസേരയിൽ ഇരുന്നു.
" അവരെ നിങ്ങൾക് എങ്ങനെ പരിജയം ? "
അവര് വീണ്ടും ചോദിച്ചു.
" എന്റെ അച്ഛന്റെ സുഹൃത്താണ്.. "
ദേവു ആണവർക്കു മറുപടി നൽകിയത്.
" ഓഹ്.. ഇതു യാരു ഉൻ ഹസ്‌ബെന്റാ? "
അവരുടെ ചോത്യത്തിനു മുന്നിൽ ആദ്യം ഞങ്ങൾ ഒന്ന് പരുങ്ങി എങ്കിലും അതെ എന്നവൾ തലയാട്ടി.
പിന്നെ എന്തോ അവര് ചോദിക്കാൻ തുനിഞ്ഞതും പുറത്തു കാർ വന്നു നിന്നതും ഒന്നിച്ചായിരുന്നു..
ആ സ്ത്രീ ഇറങ്ങി പുറത്തേക്കു പോയി ...
", ആരാ വന്നത് ? പുറത്തൊരു കാർ കിടക്കുന്നുണ്ടല്ലോ ? "
കാറിൽ നിന്നറങ്ങിയ ആൾ ആ സ്ത്രീയോടായി ചോദിക്കുന്നത് കേട്ടു.
💬 Comments
View all comments