Chapter Title : ദേവനന്ദ 4 [വില്ലി]
" ഉങ്ങളോട ഏതോ ഫ്രണ്ടോടാ പൊന്നും അവളോട ഹസ്‌ബെന്റും ഉങ്കളെ പക്കാ വന്തത് (തമിഴ് ) "
ആ സ്ത്രീയുടെ മറുപടിയും കേട്ടു.
" എന്നെ കാണണോ അതാരാണാവോ? "
വീടിനുള്ളിലേക് കയറി അയാൾ ഞങ്ങളെ ഒന്ന് സൂക്ഷിച്ചു നോക്കി..
വെള്ള മുണ്ടും ഷർട്ടും ആയിരുന്നു വേഷം. കാണാൻ മാന്യനായ ഒരു വ്യക്തി..
ഞങ്ങൾ അയാളെ കണ്ടതും ഇരുന്നിടത് നിന്ന് എഴുന്നേറ്റു നിന്നു.
" ആരാ? എന്ത് വേണം ? "
" അങ്കിൾ ഞങ്ങൾ ഒരാളെ അന്ന്വേഷിച്ചു വന്നതാണ് "
" ആരെ ? "
" അജയൻ. എന്റെ അച്ഛനാ... "
ദേവു മറുപടി കൊടുത്തു..
ആ പേരു കേട്ടപ്പോൾ അദ്ദേഹത്തിന്റെ മുഖത്തുണ്ടായ സന്തോഷം അളവറ്റതായിരുന്നു...
അജയന്റെ മോളാണോ നീയ് ? അയാൾ ഓടി അവളുടെ അടുത്തേക്ക് നീങ്ങി നിന്നു.
" ഞാൻ കുഞ്ഞിലേ കണ്ടതാ മോളെ.. ഇപ്പൊ വളർന്നു വലിയ കുട്ടി ആയി.... "
അവളൊന്നും മനസിലാകാത്തവളെ പോലെ എന്റെ മുഖത്തേക്ക് നോക്കി . ഞാൻ തിരിച്ചും...
" അച്ചനെ കുറച്ചു ദിവസമായി കാണാനില്ല... "
പറഞ്ഞു തീർന്നതേ കരച്ചിലായിരുന്നു ദേവുവിൽ ബാക്കി നിന്നത്. ഒന്നും മനസിലാവാതെ അയാളും എങ്ങനെ ദേവുവിനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും ഇരുന്നു..
" കാണാനില്ല..? എന്തൊക്കെയാ മോളെ നീ ഈ പറയുന്നേ ? "
" സത്യമാണ് സർ. കുറച്ചു ദിവസം ആയി ഇവളുടെ അച്ഛനെ കാണാതെ ആയിട്ട്. എവിടെ പോയി എന്നൊരു അറിവും ഇല്ല. അപ്പോൾ ആണ് ഇവൾ പറഞ്ഞത് സാറിന് കാണാൻ ഇങ്ങോട്ടു വരും എന്ന് ഇടക്കെപ്പോളോ പറഞ്ഞിരുന്നു എന്ന് .. ... "
എന്റെ വിശദീകരണം കേട്ടയുടനെ അയാൾ കസേരയിലേക്ക് ചാരി ഇരുന്നു. എന്ത് പറയണമെന്നറിയാതെ...... അപ്പോളും ദേവു തലതാഴ്ത്തി ഇരുന്നു കരയുക ആയിരുന്നു..
" ദേവു മോള് കരയാതെ .. കുറച്ചു ദിവസം മുൻപ് അവൻ എന്നെ വിളിച്ചിരുന്നു .. കുറച്ചു കാശ് ആവശ്യമാണ് സഹായിക്കണം എന്ന് പറഞ്ഞു. അന്നെന്റെ കയ്യിൽ എടുക്കാൻ ഒന്നും ഉണ്ടായിരുന്നില്ല. കാശ് ഒക്കെ റെഡി ആക്കി വച്ചിട്ട്
💬 Comments
View all comments