0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 761

അവനെ വിളിച്ചിട്ടു ഒട്ടു കിട്ടിയതും ഇല്ല.  ഞാൻ കരുതി അവനു പണം കിട്ടിക്കാണും എന്ന്... .  "

എരി തീയിൽ എണ്ണ ഒഴിക്കുന്ന പോലെ ആയിരുന്നു അയാളുടെ വാക്കുകൾ...  ദേവുവിന്റെ സങ്കട കടലിന്റെ ആഴം കൂടിയാതെ ഉള്ളു...

" മോള് കരയാതെ ഞാൻ പറയട്ടെ..  "

അയ്യാൾ വീണ്ടും പറഞ്ഞു തുടങ്ങി

" പിന്നെ ഒരു ദിവസം അവൻ വിളിച്ചിരുന്നു.  അവൻ എവിടെയോ ഒരു ജോലി ശെരി ആയിട്ടുണ്ടെന്നു പറഞ്ഞു..നാട്ടിൽ നിക്കാൻ ഇനി താല്പര്യമില്ല എന്ന് പറഞ്ഞു.   .  അവൻ അടുത്ത് തന്നെ ജോലി സ്ഥലത്തേക്ക് പോകുമെന്നും. അതിനുമുൻപ്  മോളെയും കൂട്ടി ഇവിടെ വരാം...  ദേവുമോളെ കുറച്ചു ദിവസം ഇവിടേ എന്റെ കൂടെ  നിർത്തണം എന്നും പറഞ്ഞു.. അല്ലാതെ അവൻ ഇവിടേക്ക് വന്നിട്ടില്ല. വിളിച്ചിട്ടൊട്ടു കിട്ടുന്നുമുണ്ടായിരുന്നില്ല.

മോളോട് അവനൊന്നും പറഞ്ഞിട്ടില്ലേ ?  "

ഇങ്ങനെ ഒന്ന് നടന്നതായി അറിയാതെ ഇരുന്ന അവൾ അയാളെ അത്ഭതത്തോടെ നോക്കി ഇല്ല എന്നവൾ തല അനക്കി...

" എനിക്കറിയില്ല.  ഒന്നും അറിയില്ല...  എന്നോട് അച്ഛൻ ഒന്നു പറഞ്ഞിട്ടില്ല...  നാട്ടിൽ നിക്കാൻ പറ്റാത്ത ഒരു കാരണവും എനിക്ക് അറിയില....  "

അവളുടെ കരച്ചിലിന് ആഴം കൂടി..

" മോള് കരയാതെ..  അച്ഛൻ ചിലപ്പോൾ ആ ജോലിക്കു പോയതായിരിക്കും...   "

" പോകുന്നെ എന്നോട് പറഞ്ഞിട്ട് പോകാമായിരുന്നില്ലേ...  എന്നോട് പറയാതെ എങ്ങോട്ടും പോകാറില്ല അച്ഛൻ.  "

അവളുടെ ശബ്ദം ആ മുറി നിറയെ അലയടിച്ചു കേട്ടു.

എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ നിന്ന ഞാൻ അവളുടെ കയ്യിൽ മുറുകെ പിടിച്ചു.  ഒരു ആശ്വാസവാക്കെന്ന പോലെ...

അവളെന്നെ ഒന്ന് നോക്കിയതല്ലാതെ കൈ എടുത്തു മാറ്റാനോ ഒന്നും പറയാനോ നിന്നില്ല .  ശരിക്കും അവളും അങ്ങനെ ഒന്നെങ്കിലും എന്നിൽ നിന്ന്   കൊതിക്കുന്നുണ്ടാകാം.....

ഏറെ നേരം ഞങ്ങൾ അങ്ങിനെ തന്നെ ഇരുന്നു.   അവളുടെ കരച്ചിലിന്റെ ആഴം ഒന്ന് അടങ്ങിയപ്പോൾ അവൾ എന്നെ ഒന്ന് നോക്കി കണ്ണുകൾ തുടച്ചു..

" നമുക്ക് പോകാം നന്ദുവേട്ടാ..?   "

ഞാൻ ഒരു മൂളലിൽ അവൾക്ക് അനുവാദം നൽകി.  എഴുന്നേറ്റു പുറത്തേക്കു പോകാൻ ഒരുങ്ങി..

" അല്ല

💬 Comments

View all comments