Chapter Title : ദേവനന്ദ 4 [വില്ലി]
നിങ്ങൾ ഇന്ന് പോകുവാണോ? "
അപ്പോളാണ് രാമൻ ചേട്ടന്റെ ചോദ്യം ഉയർന്നത്..
" അതെ സർ.. ഇവളുടെ അച്ഛൻ ഇവിടെ ഇല്ലാത്ത നിലയിൽ ഞങ്ങൾ ഇവിടെ നിൽക്കേണ്ട ആവശ്യം ഇല്ലല്ലോ... ? "
ഞാനാണ് അയാൾക് മറുപടി കൊടുത്തത്..
അയാളിലപ്പോളും എന്തൊക്കെയോ ചോദ്യങ്ങൾ ബാക്കി ഉള്ളതുപോലെ തോന്നി എനിക്ക്.. അത്ര നേരം വരെ ഞാൻ ആരെന്ന ചോദ്യം അയാളിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചു എങ്കിലും ഇത് വരെ അങ്ങനെ ഒന്നയാളിൽ നിന്നുയർന്നു കേട്ടില്ല..
അസമയത്ത് തന്റെ സുഹൃത്തിന്റെ മകളുടെ കൂടെ ഒരു ചെക്കനെ കണ്ട പരിഭ്രമാം അയാളിൽ ഞാൻ ആദ്യം മുതലേ ശ്രെധിച്ചിരുന്നു. അവളുടെ കൈകളിൽ ഞാൻ പിടിച്ചപ്പോൾ അയാളുടെ മുഖത്തുണ്ടായ ഭാവമാറ്റം ഞാൻ കണ്ടതും ആണ്...
" അല്ല ഈ രാത്രി ഒറ്റക്ക് പോണോ മോളെ. ? "
" പോണം അങ്കിൾ . ഒറ്റക്കല്ലല്ലോ. നന്ദുവേട്ടനില്ലേ കൂടെ.. "
അവൾ മറുപടി കൊടുത്തു.. അയാളപ്പോഴും എന്നെ തന്നെ ആണ് നോക്കി നിന്നിരുന്നത് .. ഞാൻ ഇവളുടെ കഴുത്തിൽ താലി കെട്ടിയ ഇവളുടെ ഭർത്താവാണ് എന്ന് പറയാൻ നാവ് പലതവണ പൊന്തി വന്നതാണ്. പക്ഷെ ദേവു എന്ത് കരുതുമെന്നു കരുതിയാണ് ഞാൻ ഒന്നും പറയാതെ ഇരുന്നത്. സത്യത്തിൽ ആ ഒരു ഉത്തരം ആയിരുന്നു അയാൾക്കും വേണ്ടി ഇരുന്നത് ...
അവൾക്കും അത് മനസിലായികാണണം.... കാരണം അവൾ അയാൾക് കൊടുത്ത മറുപടി എന്നെയും അയാളെയും ഒരുപോലെ ഞെട്ടിച്ചു.
അവളുടെ കഴുത്തിൽ ഞാൻ അണിയിച്ച ആ താലി ഉയർത്തി അയാൾക് നേരെ അവൾ കാട്ടി.. അതിലുണ്ടായിരുന്നു അയാൾക്ക് വേണ്ടിയിരുന്ന എല്ലാ ഉത്തരങ്ങളും..
ഒരു വിഗാര വിചാരങ്ങളും കലരാതെ ഉള്ള ദേവുവിന്റെ ആ നീക്കത്തിൽ അയാൾ അന്താളിച്ചു നിന്നു പോയി. ഞാനും. ദേവുവിൽ നിന്നു അങ്ങനെ ഒരു നീക്കം ഞാൻ പ്രതീക്ഷിച്ചിരുന്നില്ല .... അവളെന്റെ മുഖത്തേക്ക് കൂടി നോക്കിയില്ല .....
", മോളെ ഇത് ? "
അയാളുടെ മുഖത്തപ്പോൾ പല ഭാവങ്ങളും മിന്നിമറയുന്നുണ്ടായിരുന്നു..
" എനിക്ക് വേറെ വഴി ഇല്ലായിരുന്നു അങ്കിൾ "
എന്നെയും അവളെയും മാറി മാറി നോക്കികൊണ്ടിരുന്ന
💬 Comments
View all comments