0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 763

അയാളോട് ദേവു പറഞ്ഞു.

അവളുടെ വീട്ടു  സാഹചര്യങ്ങൾ അച്ഛൻ പറഞ്ഞു നന്നായി അറിയാമായിരുന്നത് കൊണ്ടാകണം ആ ഷോക്കിൽ നിന്നയാൾ വേഗം പുറത്തു വന്നു.  പിന്നെ അവിടെ ഒരു സ്നേഹ പ്രകടനം ആയിരുന്നു.. തന്റെ സുഹൃത്തിന്റെ മകളെയും അവളുടെ ഭർത്താവിനെയും അച്ഛന്റെ സ്ഥാനത്തു നിന്ന് അനുഗ്രഹിക്കാനും അയാൾ മറന്നില്ല...

നിഷ്കളങ്കമായ ഒരു മനസ്സിനുടമയാണ് അദ്ദേഹമെന്നു എനിക്ക് കുറച്ചു സമയത്തിനുള്ളിൽ തന്നെ മനസിലായി ..

.  എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ  പുതുമോടികളെ വീട്ടിലേക്കു  ക്ഷണിക്കാനും അദ്ദേഹം മറന്നില്ല..

പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.

എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ  അനുവദിച്ചില്ല... .

കാറിൽ രാമൻ ചേട്ടന്റെ കാറിനെ പിന്തുടരുമ്പോൾ

ആണ് ദേവു എന്നെ തന്നെ നോക്കി ഇരിക്കുന്നത്  ഞാൻ ശ്രദ്ധിച്ചത്.

" താനെന്താടോ ഇങ്ങനെ നോക്കുന്നെ ?  "

" നന്ദുവേട്ടന് എന്തിനാ എന്നെ ഇങ്ങനെ സഹായിക്കണേ?  ഞാൻ നന്ദുവേട്ടന് വേണ്ടി ഒന്നും ചെയ്തിട്ടില്ലല്ലോ?  പിന്നേം എന്തിനാ എന്നെ ഇങ്ങനെ കൂടെ കൊണ്ട് നടക്കണേ?  "

അവളുടെ ചോദ്യത്തിനർദ്ധം എനിക്ക് മനസിലാകാതെ ഞാൻ അവളെ നോക്കി.

" നന്ദുവേട്ടന്റെ ഭാര്യയാണ് ഞാൻ എന്നു പറഞ്ഞപ്പോ ദേഷ്യം തോന്നിയോ എന്നോട്.?  "

" താനിതെന്തൊക്കെയാടോ ചോദിക്കുന്നത്.  വെറുതെ ഓരോന്ന് വിചാരിച്ചു കൂട്ടണ്ട.  അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ..  ദേ എന്നെ കണ്ടാൽ ദേഷ്യം ഉള്ളവനെ പോലെ ആണോ തോന്നുന്നത്?  "

ഞാനതും ചോദിച്ചു ദേവുവിനെ നോക്കി ഒന്ന് ചിരിച്ചു കാണിച്ചു.

" എന്നാലും നന്ദുവേട്ട  ..  "

" താനൊന്നു മിണ്ടാതെ ഇരിക്കാമോ..  ഞാൻ ഈ വണ്ടി ഒന്ന് ഓടിച്ചോട്ടെ ?   "

ഞാൻ അവൾക്കു ഇനിയും സംസാരിക്കാൻ ഒരവസരം കൊടുത്തില്ല ...  പിന്നെ അവളൊന്നും മിണ്ടിയില്ല.  തല താഴ്ത്തി എന്തോ ചിന്ദിച്ചിരുന്നതേ ഒള്ളു.

തുടരും.....

💬 Comments

View all comments