Chapter Title : ദേവനന്ദ 4 [വില്ലി]
പോയത് ആണ് .. പിന്നെ ഞാൻ കണ്ടിട്ടില്ല അവനെ... എന്താ മോനെ അവനെന്തിങ്കിലും അപകടം...... ? "
" അങ്ങനെ ഒന്നുമില്ല ചേട്ടാ.. രണ്ടു ദിവസം ആയിട്ടു വിളിച്ചിട്ടു കിട്ടുന്നില്ല എന്നവൾ പരാതി പറഞ്ഞു. അച്ഛനോട് പറയാതെ ഇറങ്ങി പോന്നതിന്റെ ദേഷ്യം ഇപ്പോളും ഉണ്ട് അച്ഛന് അവളോട്. അതിന്റെ ആകും എന്ന് പറഞ്ഞിട്ട് കേൾക്കണ്ടേ .. സമാധാനം തരുന്നില്ല അപ്പൊ ചുമ്മാ ഒന്ന് വന്നു അന്ന്വേഷിച്ചിട്ട് പോകാമെന്നു കരുതി അത്രെ ഒള്ളൂ.. "
ഞാൻ എനിക്ക് അപ്പോൾ തോന്നിയ ഒരു നുണ തട്ടിവിട്ടു.. കാണാനില്ല എന്ന് വെറുതെ പറഞ്ഞു പ്രശ്‌നം ആക്കേണ്ട എന്നും കരുതി. ഏതായാലും അയാളത് വിശ്വസിച്ചു..
" അവൻ പൊന്നു പോലെ നോക്കിയതല്ലേ ആ മോളെ ? അപ്പോൾ അതിന്റേതായാ ദേഷ്യമൊക്കെ ആർക്കാണെങ്കിലും കാണും...അവനെക്കാൾ നന്നായി ദേവു മോളെ മോന് നോക്കൻ പറ്റുമെന്ന് അവന് തോന്നിയാൽ ഈ പിണക്കം ഒക്കെ അങ്ങ് മാറിക്കോളും.. അവനുടനെ തന്നെ വരും മോനെ പിണക്കം ഒക്കെ മറന്നു .. "
അവിടെ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ അച്ഛൻ വരികയോ വിളിക്കുകയോ എന്തെങ്കിലും ചെയ്‌താൽ അറിയിക്കാം എന്ന് പറഞ്ഞു എന്റെ ഫോൺ നമ്പറും വാങ്ങിയാണ് അയാൾ ഞങ്ങളെ യാത്ര ആക്കിയത്
ആ ചേട്ടൻ പറഞ്ഞു തന്ന ഒന്ന് രണ്ടിടങ്ങളിൽ കൂടി ഒന്ന് കയറിയിട്ടാണ് വീട്ടിലേക്കു തിരിച്ചത്. പക്ഷെ അവിടെ നിന്നും യാതൊന്നുമറിയാൻ കഴിഞ്ഞില്ല.
ഹരിയെ യാത്ര ആക്കി വീട്ടിലെത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു ..
കയറി ചെന്നതേ ദേവു എന്റെ അടുത്തേക്ക് ഓടി വന്നു.. അവളുടെ മുഖത്തു ഭയവും പരിഭ്രാന്തിയും നിഴലിച്ചിരുന്നത് എന്റെ ശ്രദ്ധയിൽ പെട്ടു...
" ഏട്ടനിതെവിടെ ആയിരുന്നു ഇതുവരെ ? "
" എന്താഡോ എന്താ പ്രശ്നം "
"അയ്യാൾ ആ രാഘവൻ ഇവിടെ വന്നിട്ടുണ്ടായിരുന്നു "
നെഞ്ചിൽ ഒരു കൊള്ളിയാൻ മിന്നിയ അവസ്ഥയിലായിരുന്നു ഞാൻ. അല്പ നേരത്തേക്ക് പരിസരം മറന്ന ഞാൻ പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുറിയിലേക്കു പോയി . മുറിയിൽ എത്തി ഡോർ ലോക്ക് ചെയ്ത് അവളുടെ നേരെ തിരിഞ്ഞു ..
"
💬 Comments
View all comments