0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 746

ന്നിട്ട്? "

" എന്റെ അമ്മാവനാ...  ഇതുവഴി പോയപ്പോൾ കയറിയതാ എന്നൊക്കെയാ ഏടത്തിയോടൊക്കെ  പറഞ്ഞെ  .ഇവിടുത്തെ വിശേഷങ്ങളും ഒക്കെ ചോതിച്ചു   ....  അവിടുത്തെ വിശേഷങ്ങൾ കുറെ പറഞ്ഞു .  പക്ഷെ അത് മുഴുവൻ നുണയായിരുന്നു... ..  ! "

" അപ്പൊ അയാൾ ചുമ്മാ വന്നതാണോ.  "

ചെറിയൊരു ആശ്വാസം തോന്നിയ നിമിഷം.

" അല്ല  ! പോകാൻ നേരം അയാളെന്റെ അടുത്ത് വന്നിരുന്നു.  അച്ഛനെ തപ്പി നടക്കുന്നതൊക്കെ കൊള്ളാം..  അതിന്റെ പേരിൽ നമ്മളോ അല്ലെങ്കിൽ പോലീസോ ആ വീട്ടിലേക്ക് ഇനി വന്നാൽ ഏട്ടനേം എന്നേം കൊല്ലുന്നു പറഞ്ഞു... ഏട്ടനിന്നെവിടെയ പോയെ അച്ഛനെ തിരക്കി അയാളുടെ അടുത്തുവല്ലതും പോയോ ?  എനിക്ക് പേടിയാകുന്നു നന്ദുവേട്ടാ..  അയാളൊരു ചെകുത്താനാ..  എന്തിനും മടിയില്ലാത്ത ആൾ. ..  "

പെട്ടന്ന് അത് കേട്ട ഷോക്കിൽ ഞാൻ കട്ടിലിലേക് ഇരുന്നു പോയി.   ഞാൻ ഇവളുടെ അച്ഛനെ അന്ന്വേഷിച്ചിറങ്ങി എന്ന് ഇയാൾ എങ്ങനെ അറിഞ്ഞു.. ഇവിടെ വരെ വന്നു ഒരു ഭീഷണി നടത്തണം എങ്കിൽ അച്ഛന്റെ തിരോധാനത്തിന് പിന്നിൽ അയാൾക്കും എന്തെങ്കിലും പങ്കുണ്ടാവണം.....

" എനിക്ക് പേടി ആകുവാ നന്ദുവേട്ടാ...  അയാളിനി നമ്മളെ എന്തേലും ചെയ്താലോ ?  "

ഭയം മനസിനെ ബാധിച്ചു എങ്കിലും അത് പുറത്തു കാട്ടാൻ മനസ്സനുവദിച്ചില്ല...

" താൻ പേടിക്കാതെ ഇരിക്ക്.  അയാളൊരു ചുക്കും ചെയ്യാൻ പോണില്ല ..  തന്റെ അച്ഛനെ കണ്ടു പിടിച്ചു തരാമെന്നു പറഞ്ഞത് ഞാൻ ആണെങ്കിൽ ഞാൻ ആ വാക്ക് പാലിക്കും   "

അപ്പോളവളുടെ മുഖത്തുണ്ടായ പ്രതീക്ഷയുടെ പ്രകാശം എന്റെ കണ്ണിലും മിന്നി തിളങ്ങി. .

അവൾ മുഖത്തു അഴകുള്ളൊരു പുഞ്ചിരി വിടർത്തി നിറഞ്ഞിഴുകാൻ തുടങ്ങിയിരുന്ന മിഴികൾ തുടച്ചു പുറത്തേക്കിറങ്ങി പോയി .

വീട്ടിൽ വന്നൊരു താക്കീത് നൽകണം എന്നുണ്ടെങ്കിൽ തീർച്ചയായും ഇവൾക്ക് പിന്നിൽ ഇവൾ പോലും അറിയാത്ത എന്തൊക്കെയോ.... അല്ലെങ്കിൽ എന്നോട് പറയാത്ത രഹസ്യങ്ങൾ ഇനിയും ഉണ്ടെന്നു ഞാൻ ഉറപ്പിച്ചു...  ആ രാഘവനിൽ തെല്ലൊരു പേടി തോന്നി എങ്കിലും അവളുടെ അച്ഛനെ കണ്ടു പിടിച്ചു കൊടുക്കേണ്ടത് അവളെക്കാൾ ആവശ്യം എനിക്കാണ്.  അവൾ മൂലം എന്റെ ആഗ്രഹങ്ങൾ

💬 Comments

View all comments