Chapter Title : ദേവനന്ദ 4 [വില്ലി]
ഇല്ലാതാക്കാൻ ഞാൻ ആഹ്രഹിക്കുന്നുണ്ടായിരുന്നില്ല.. . അത്കൊണ്ട് തന്നെ എന്ത് വില കൊടുത്തും അവളുടെ അച്ഛനെ കണ്ടെത്തുക തന്നെ വേണം എന്ന് ഞാൻ മനസ്സിലുറപ്പിച്ചു...
കുറച്ചു കഴിഞ്ഞു അവൾ വീണ്ടും മുറിയിലേക്ക് കടന്നു വന്നു...
അവളുടെ മുഖത്തപ്പോഴും ഭയം ഉണ്ടായിരുന്നു ...
" അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ.. "
അവൾ ആകാംഷയോടെ ചോദിച്ചു ....
" ഇല്ലെടോ താൻ പറഞ്ഞിടത്തൊക്കെ അന്ന്വേഷിച്ചു. അവർക്കൊന്നും അറിയില്ല. "
" അച്ഛന് ഒരു കൂട്ടുകാരൻ ഉണ്ട്. ഒരു രാമൻ. നാട്ടിൽ ആണ്. അയ്യാളുടെ അടുത്ത് കുറച്ചു കാശു ചോദിച്ചിട്ടുണ്ട്.. റെഡി ആയാൽ അവിടെ വരെ പോകേണ്ടി വരും. ഒരു ദിവസത്തെ യാത്ര ഉണ്ട് എന്ന് ഒരിക്കെ അച്ഛൻ എന്നോട് പറഞ്ഞിരുന്നു...
ഇനി ചിലപ്പോ അവിടെ പോയത് ആണോ ? കാശു ശെരി ആവാത്തത് കൊണ്ട് വരാൻ വൈകുന്നതാണോ ? "
ഒന്നാലോചിച്ചപ്പോൾ അങ്ങനെ ആകാനും വഴി ഉണ്ട് . കാരണം ഗോവിന്ദൻ ചേട്ടൻ പറഞ്ഞത് പോലെ വീട് എടുക്കാൻ തീരുമാനിച്ചിരുന്നു എങ്കിൽ തീർച്ചയായും അദ്ദേഹത്തിന് കാശിന്റെ ആവശ്യം ഉണ്ടായിരുന്നിരിക്കണം ..
" അയ്യാളുടെ ഫോൺ നമ്പറോ അഡ്രെസ്സൊ എന്തെങ്കിലും ഉണ്ടോ തന്റെ കയ്യിൽ "
നമ്പറും കാര്യങ്ങളും ഒക്കെ അച്ഛന്റെ ഫോണിലാ.... അഡ്രെസ്സ് അച്ഛന്റെ ഒരു ബുക്കിൽ ഉണ്ട്. ഇതാ അത്.. അവളൊരു പേപ്പർ കഷ്ണം എനിക്ക് നേരെ നീട്ടി...
" ഈ സ്ഥലം എനിക്കറിയാം.. പക്ഷെ നല്ല ദൂരം ഉണ്ട്. പോയി വരാൻ രണ്ടു ദിവസം എങ്കിലും എടുക്കും. ഏതായാലും ഞാൻ നാളെ തന്നെ ഹരിയേയും കൂട്ടി ഒന്ന് പോയി നോക്കാം. "
" ഹരിയേട്ടനെ കൊണ്ട് പോകണ്ടാ നന്ദുവേട്ട ഞാൻ വരാം കൂടെ.. എന്നെയും കൊണ്ട് പോകുവോ . ചിലപ്പോ അച്ഛൻ അവിടെ ഉണ്ടെങ്കിലോ ? എനിക്ക് കാണണം അച്ഛനെ "
" അത് വേണ്ടെടോ. ഞാനെന്ത് പറഞ്ഞ തന്നെയും കൂട്ടി പോകുക.. അതും രണ്ടു ദിവസം ഒക്കെ എന്റെ കൂടെ ഒറ്റക്ക് .. "
" നന്ദുവേട്ടന്റെ കൂടെ അല്ലെ ? എനിക്ക് ഒരു കുഴപ്പവും
💬 Comments
View all comments