Chapter Title : ദേവനന്ദ 4 [വില്ലി]
ഇല്ല "
" ആഹ് നോക്കട്ടെ... അതെന്താടോ ഞാൻ ഒറ്റക്ക് പോയാൽ ഉഴപ്പും.. ഞാൻ അച്ഛനെ അന്ന്വേഷിച്ചു പോവില്ല എന്ന് കരുതിയിട്ടു വല്ലതും ആണോ എന്റെ കൂടെ വരാൻ വാശി കാണിക്കുന്നത്? "
" അതൊന്നും അല്ല. എനിക്ക് ഇവിടെ ഇരുന്നാൽ ഒരു സമാധാനവും ഉണ്ടാവില്ല നന്ദുവേട്ട അതുകൊണ്ടാ. പിന്നെ അച്ഛനെ കണ്ടു പിടിക്കേണ്ട കാര്യത്തിൽ നന്ദുവേട്ടനിനി ഉഴപ്പില്ലെന്നെനിക്കറിയാം.. കാരണം ഞാൻ അച്ഛന്റെ കൂടെ പോകേണ്ടത് ഇപ്പൊ എന്നേക്കാൾ ആവശ്യം നന്ദുവേട്ടന് അല്ലെ ? "
എന്റെ ശ്വാസം നിലച്ചു പോയ നിമിഷം ആയിരുന്നു അത്.. ഞാൻ മാത്രം മനസ്സിൽ കണ്ട കാര്യം ഇവളെങ്ങനെ അറിഞ്ഞു.. ഒരുത്തരം പറയാനാവാതെ ഞാൻ തലതാഴ്ത്തി ഇരുന്നു. ഒരു ഭാവവും ഇല്ലാതെ നിൽക്കുക ആയിരുന്നു ദേവു അപ്പോൾ.
" നന്ദുവേട്ടനെ ഞാൻ ഒരിക്കലും തെറ്റു പറയില്ല. ഏട്ടന്റെ ആഗ്രഹങ്ങൾക്ക് ഇടയിൽ തടസമായി നിൽക്കുന്നത് ഞാൻ ആണെങ്കിൽ ഞാൻ പൊയ്ക്കൊള്ളാം.. ആരോടും ഒന്നും പറയണ്ടാ അച്ഛൻ അവിടെ ഉണ്ടെങ്കിൽ പിന്നെ ഞാൻ ഇങ്ങോട്ടു മടങ്ങി വരില്ലാ.. "
മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച വാക്കുകൾ..... അവളുടെ ഓരോ വാക്കുകളും എന്നിൽ കുറ്റബോധം ഉണർത്തി. എന്ത് ചെയ്യണമെന്നോ എന്ത് പറയണം എന്നോ ഒന്നുമെനിക്ക് അറിയില്ലായിരുന്നു ..
" നന്ദുവേട്ട ! "
ഞൻ അവളെ തല ഉയർത്തി നോക്കി.
" എന്നാ നമ്മൾ പോകുന്നെ ഹണിമൂണിന് പൊള്ളാച്ചിക്കു. ? "
അവൾ എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ചോദിച്ചു.. എന്റെ മുഖഭാവം കണ്ടിട്ടാകണം അവളെങ്ങനെ ഒരു തമാശ പറഞ്ഞതെന്നാണ് ഞാൻ ആദ്യം കരുതിയത്. പക്ഷെ പിന്നീട് ആണ് എനിക്ക് മനസിലായത് അച്ഛനെ തേടി പോകാൻ വീട്ടിൽ പറയേണ്ട അവൾ കണ്ടെത്തിയ കാരണം ആയിരുന്നു അതെന്നു... അവൾ എല്ലാം കരുതി ആന്നെന്നു എനിക്ക് മനസിലായി.....
" ഈ ലോകത്ത് അവളുടെ അത്രയും നിന്നെ മനസിലാക്കിയ വേറെ പെണ്ണില്ലട്ടോ അളിയാ.. "
ഇന്നലത്തെ സംഭവങ്ങളെല്ലാം കേട്ടപ്പോൾ ഹരിയുടെ വക വന്ന തമാശ ആയിരുന്നു അതെങ്കിലും. അത് ശെരി ആണെന്നെനിക്കും തോന്നി. എന്നെ ഇത്രക് മനസിലാക്കിയ പെണ്ണ് വേറെ ഇല്ല.
" നിനക്കും
💬 Comments
View all comments