Chapter Title : ദേവനന്ദ 4 [വില്ലി]
ഇത് പോലെ നിന്നെ അറിയ്യുന്ന ഒരു പെണ്ണ് വേണം എന്നല്ലായിരുന്നോ ആഗ്രഹം. എന്നാ അവളെ അവളുടെ തന്തപ്പടിയുടെ കൂടെ വിട്ടിട്ട് പോരാതെ ഇങ്ങു തിരികെ കൊണ്ട് പൊന്നാലോ ? എങ്ങനെ ഉണ്ട്. പറഞ്ഞു കേട്ടിടത്തോളം ഈ ദേവനന്ദ ആള് പാവം ആ..... "
" എന്റെ അളിയാ അത് തന്നെയാ പ്രശ്നം. ആ പാവത്തിനെ എന്തിനാ എന്റെ കൂടെ കൂട്ടി ഇനിയും കഷ്ടപ്പെടുത്തുന്നെ.. രക്ഷപ്പെടുന്നെ രക്ഷപെടട്ടെടാ.... "
" പിന്നെ ഇത്ര റിസ്ക് എടുത്തവളെ രക്ഷപ്പെടുത്താൻ നീ ആര് ഡിങ്കനോ? അളിയാ സത്യം പറഞ്ഞോ നിനക്കു അവളോട് വല്ല പ്രേമവും ആണോടാ ? "
" പോടാ കോപ്പേ അവളെങ്ങനെ എങ്കിലും തലേന്ന് ഒഴിവാക്കാൻ നോക്കുമ്പോൾ ഓരോന്ന് പറഞ്ഞു എന്റെ മനസ്സ് മറ്റാൻ നോക്കുന്നോ ? "
" എന്റെ പൊന്നളിയാ ഞാൻ ചുമ്മാ പറഞ്ഞതാ . അതൊക്കെ പോട്ടെ എന്ന നിങ്ങടെ ഹണിമൂൺ ? "
" മറ്റന്നാൾ... അമ്മയൊക്കെ വലിയ എതിർപ്പായിരുന്നു. പിന്നെ ഏടത്തി കട്ടക്ക് കൂടെ നിന്നുകൊണ്ട് രക്ഷപെട്ടു ... ഏട്ടൻ പോയത് നന്നായി. ഇവിടെ ഉണ്ടായിരുന്നെ എല്ലാം പൊളിഞ്ഞേനെ...പിന്നത്തെ പ്രോബ്ലം എവിടെ പോകുമെന്നായിരുന്നു അവർക്കു. പൊള്ളാച്ചിയിലേക്കാണെന്നു പറഞ്ഞപ്പോ ആരും സമ്മതിച്ചില്ല . പിന്നെ നീ പ്ലാൻ ചെയ്തതാ ആ വഴി ഊട്ടി ഒക്കെ പോയെ വരൂ എന്ന് പറഞ്ഞു. "
"എടാ ചതിയാ.. അതിനെന്തിനാ എന്റെ പേര് പറഞ്ഞത്.. അതുപോട്ടെ ! അളിയാ രണ്ടാളും ഒരുമിച്ചൊക്കെയാ പോകുന്നെ കൺട്രോൾ ഒന്നും കളഞ്ഞു അബദ്ധം ഒന്നും കാട്ടരുത് കേട്ടോ. പിന്നെ പെണ്ണ് സ്ഥിരം ആയി വീട്ടിൽ തന്നെ നിക്കും. "
" പോടാ പുല്ലേ. അതിന് നിയല്ലല്ലോ ഞാൻ. എന്നെ കൺട്രോൾ ചെയ്യാൻ എനിക്ക് അറിയാം "
" മ്... കണ്ടാൽ മതി "
അവനൊന്നാക്കിയ പോലെ പറഞ്ഞു നിർത്തി
" പോകുന്നതിന് മുൻപ് നമുക്കാ രാഘവനെ ഒന്ന് കാണണ്ടേ ഹരി ? അയാളെ ഒതുക്കണം നമുക്കു .. "
" എന്തിന് നിനക്ക് ഭ്രാന്തുണ്ടോ? "
ഹരി എന്റെ അഭിപ്രായത്തോട് എതിർപ്പ് പ്രകടിപ്പിച്ചു.....
💬 Comments
View all comments