Chapter Title : ദേവനന്ദ 4 [വില്ലി]
" പിന്നെ വീട് വരെ കേറിവന്നു ഭീഷണിപെടുത്താൻ അവനു ധൈര്യമുണ്ടെങ്കിൽ വീട്ടിൽ കയറി രണ്ടെണ്ണം പൊട്ടിക്കാൻ നമുക്കും ഉണ്ട് ധൈര്യം എന്ന് കാണിച്ചു കൊടുക്കണ്ടേ? "
" എന്റെ പൊന്നനന്ദു ചുമ്മാ ഗ്രൗണ്ടിൽ ഇറങ്ങി സിക്സ് അടിക്കുന്ന പോലെ അത്ര എളുപ്പം അല്ലാട്ടോ ഒരാളെ തല്ലാൻ ഒക്കെ. അതൊക്കെ വലിയ വിഷയം ആകും. നീ ആദ്യം പോയിട്ട് വാ എന്നിട്ട് നമുക്കിതിനെ കുറിച്ചാലോചിക്കാം..... "
അവൻ പറഞ്ഞതെനിക്ക് ബോധിച്ചില്ലെങ്കിലും ഞാൻ അത് അംഗീകരിച്ചു...
" പൊള്ളാച്ചിക്ക് ഇവിടെ നിന്നും എത്ര ദൂരം ഉണ്ട് ? "
കട്ടിലിനു താഴെ തറയിൽ കിടന്നു കൊണ്ടവൾ സംശയങ്ങൾ ചോദിച്ചു.
" ഒരു നൂറ്റമ്പത് അടുത്തുണ്ടാകും "
" അതിനാണോ ഈ രണ്ടു ദിവസത്തെ യാത്ര ? ഒറ്റ ദിവസം പോരെ ? "
അച്ഛനെ കാണാൻ പോകുന്നതിന്റെ ആകാംക്ഷയിലാണ് അവൾ. എത്രയും വേഗം അച്ഛനെ കാണുക .. നടന്നതെല്ലാം പറയുക... അച്ഛന്റെ ഒപ്പം കൂടുക. അത് മാത്രമാണിപ്പോൾ ദേവുവിന്റെ മനസ്സിൽ എന്നെനിക്ക് തോന്നി. ....
" എടൊ അത്ര ദൂരം ഒന്നും കാർ ഓടിച്ചു എനിക്ക് ശീലം ഇല്ല. മടുത്തു മനുഷ്യന്റെ പരിപ്പിളകും. പിന്നെ നിന്റെ അച്ഛന്റെ കൂട്ടുകാരൻ പോളച്ചിയിൽ എവിടെ ആണെന്ന് കണ്ടുപിടിക്കണ്ടേ.. അതിന് ഒക്കെ കൂടിയാ ഞാൻ രണ്ടു ദിവസം പോയി വരാൻ ഉണ്ടെന്നു പറഞ്ഞത് "
" ഓഓ. ഈ പോണ്ടിച്ചേരി ഒത്തിരി വലിയ ടൗൺ ആണോ നന്ദുവേട്ട "
" ഞാൻ പോയിട്ടില്ലെടോ "
കുഞ്ഞി കുട്ടികളിരുന്നു സംശയം ചോദിക്കുന്നത് പോലെ അവളും ഓരോന്ന് ചോദിച്ചു കൊണ്ടേ ഇരുന്നു.. ഞാൻ എല്ലാറ്റിനും മറുപടിയും കൊടുത്തു കൊണ്ടിരുന്നു.
" ഞാനും ആദ്യം ആയിട്ട.. അത്രേ ദൂരം വരെ പോകുന്നത്. അപ്പൊ നമ്മൾ കാറിന് ആണോ പോകുന്നത് ? "
" അതെ "
" ആഹ് ... അവിടെ മുഴുവൻ തമിഴ്ക്കാരല്ലേ എങ്ങനെ രാമൻ മാമനെ കണ്ടു പിടിക്കും ? നന്ദുവേട്ടന് തമിഴ് അറിയാമോ ? "
" അറിയില്ല "
" അയ്യോ അപ്പോ എന്ത്
💬 Comments
View all comments