0%

Chapter Title : ദേവനന്ദ 4 [വില്ലി]

Author : വില്ലി Read All Parts 753

ചെയ്യും നന്ദുവേട്ടാ നമ്മൾ  ?  "

" അതൊക്കെ കണ്ടു പിടിക്കാഡോ "

" പിന്നെ നന്ദുവേട്ട........  "

അവളുടെ സംശയത്തിന് ഒരു അവസാനമില്ലേ???

" താനാ വായടച്ചു കുറച്ചു നേരം ഒന്ന് ഉറങ്ങാമോ.  എന്തായാലും നമ്മൾ അങ്ങോട്ടല്ലേ പോണേ...  "

ഞാൻ തമാശ ടോണിൽ പറഞ്ഞു നിർത്തിയതും..  താഴെ നിന്നവൾ കൊഞ്ഞനം കുത്തുന്ന ശബ്ദം ഉയരുന്നു   ..  അച്ഛനെ കാണാൻ പോകുന്ന സന്ദോഷം ആണ് അവൾക്.  എങ്കിലും അച്ഛൻ പൊള്ളാച്ചി ഉണ്ട് എന്നതിനിനിയും ഉറപ്പില്ലെന്ന ചിന്ത എന്നെ അലട്ടിയിരുന്നു...

.............. .......

പിറ്റേന്ന് പോകാനുള്ള ഒരുക്കത്തിലും.. .  സാധനങ്ങൾ എടുത്തു വക്കുന്നതിലും എല്ലാം ദേവ വളരെ ഉത്സാഹം കാട്ടി   ..  പക്ഷെ എല്ലാവരോടും യാത്ര ചോദിച്ചു കാറിൽ കയറുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു  ...  ഇനി ഒരു മടങ്ങി വരവ് ഇല്ലെന്നു മനസിലുറപ്പിച്ച പോലെ.

കാർ മുന്നോട്ടു പോകുന്തോറും അവളുടെ സങ്കടങ്ങളും ഇല്ലാതെ ആയി  .  വഴിയോരക്കാഴ്ചകൾ എല്ലാം ആദ്യമായി കാണുന്ന കുട്ടിയുടെ കൗതുകത്തോടെ അവൾ നോക്കി കണ്ടു....

" അച്ഛനെ അന്ന്വേഷിച്ചു നമ്മളവിടെ എത്തുമ്പോ അച്ഛന് അതിശയം ആയിരിക്കും അല്ലെ നന്ദുവേട്ട ?  "

ഇടക്കെപ്പോഴോ ആണ് അവൾ ഒന്ന് മിണ്ടി തുടങ്ങിയത് .  അച്ഛനിപ്പോളും അവിടെ ഉണ്ടോ എന്നുപോലും ഉറപ്പില്ലെങ്കിലും അവളുടെ  പ്രതീക്ഷ തകർക്കാൻ എനിക്ക് തോന്നിയില്ല.  അവളുടെ ചോദ്യത്തിന് ഞാനൊരു മൂളൽ മാത്രം മറുപടി നൽകി.

" ആദ്യം ആയിട്ടാ അച്ഛനിത്രെ നാളൊക്കെ എന്നെ ഒറ്റക്കാക്കിട്ടു പോകുന്നെ...  അങ്ങോട്ട് ചെന്നിട്ട് ഒന്ന് കണ്ടു പിടിച്ചോട്ടെ.  വച്ചിട്ടുണ്ട് ഞാൻ....  "

അവളാരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു...

" വഴക്കു പറയാനാണോ ?  "

ഒരു തമാശ എന്നോണം ചോദിച്ചു .

", പറയും..  വേണ്ടി വന്നാൽ രണ്ട് അടിയും കൊടുക്കും.  എന്നെ ഒറ്റക്ക് ആക്കിട്ടു പോയിട്ടല്ലേ ?  "

ഞാൻ അവളുടെ സംസാരം കേട്ട് രസിച്ചതല്ലാതെ മറുപടി ഒന്നും കൊടുത്തില്ല.

" നന്ദുവേട്ടൻ അച്ഛനും ആയിട്ട് വഴക്ക് കൂടിട്ടുണ്ടോ?  "

" ഇല്ലെടോ ? എന്നോട്  വഴക്ക് കൂടാൻ പോലും നിക്കാതെ പുള്ളി നേരത്തെ അങ്ങ് പോയില്ലേ

💬 Comments

View all comments