Chapter Title : ദേവനന്ദ 5 [വില്ലി]
ദേവനന്ദ 5
Devanandha Part 5 | Author : Villi | Previous Part
എന്നെ കുറിച്ചും എന്റെ വിശേഷങ്ങളും ചോദിച്ചറിയുന്നതിനിടയിൽ പുതുമോടികളെ വീട്ടിൽ തങ്ങാൻ ആഗ്രഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല..
പക്ഷെ ദേവുവിന് അതിൽ താല്പര്യം ഉണ്ടായിരുന്നില്ല.
എത്ര എതിർത്തിട്ടും അയാൾ ഞങ്ങളെ ആ രത്രി പോകാൻ അനുവദിച്ചില്ല... .
യാത്ര ക്ഷീണം നന്നേ അലട്ടിയിരുന്ന എനിക്ക് അതൊരു ആശ്വാസമാണെന്നു കരുതി തന്നെ ആകണം മറ്റു വഴികളില്ലാതെ സമ്മതിച്ചു .
......................#########..........................
അപ്പോളേക്കും ചായ എത്തിയിരുന്നു..
" ഇത് എന്റെ ഭാര്യ ആണ്. കാവേരി... "
. ചായ ഗ്ലാസ് ഏറ്റുവാങ്ങുമ്പോൾ ചായ തന്ന സ്ത്രീയെ ചൂണ്ടി രാമൻ ചേട്ടൻ പറഞ്ഞു.
പേര് കേട്ടപ്പോൾ എനിക്ക് എന്തോ പന്തികേട് തോന്നി..
" സൂക്ഷിച്ചു നോക്കണ്ട ഇവൾ പക്കാ പോണ്ടിച്ചേരികാരി തന്നെയാ "
എന്റെ മനസ് വായിച്ചതു പോലെ അയാൾ പറഞ്ഞു
" പക്ഷെ എനിക്ക് മലയാളം അറിയാം. "
രാമൻചേട്ടൻ പറഞ്ഞതിന് പിറകെ ആ സ്ത്രീ അത് കൂടി കൂട്ടിച്ചേർത്തു.. ഞങ്ങൾ പരസ്പരം ചെറു പുഞ്ചിരി കൈമാറി...
" നിങ്ങൾ ചായ കുടിക്ക് "
രാമൻ ചേട്ടൻ ആവശ്യപ്പെട്ടു. കയ്യിൽ എടുത്താൽ പൊങ്ങാത്ത ഒരു ബാഗും ആയി ആ വീടിന്റെ ഭംഗി ആസ്വദിക്കയായിരുന്നു ദേവു അപ്പോൾ.
ഞാനും ദേവുവും അകന്നൊരിടങ്ങളിൽ ഇരിപ്പുറപ്പിച്ചത് അയാൾ ശ്രെധിച്ചതായി എനിക്ക് തോന്നി.
" നാട്ടിൽ നിന്ന് ഇവിടെ വന്നപ്പോ കിട്ടിയ ആകെയുള്ള കൂട്ടാ അവൾ. പിന്നെ ആ കൂട്ട് ജീവിതകാലം മുഴുവൻ തുടർന്നാലോ എന്നവള് ചോദിച്ചപ്പോ വേറെ ഒന്നും ചിന്തിച്ചില്ല അങ്ങ് കെട്ടി. അവളുടെ അപ്പൻ തന്നതാണ് ആ ട്രാൻസ്‌പോർട് കമ്പനിയും ഈ കാണുന്ന വീടും ഒക്കെ. "
.
ചായ കുടിക്കുന്നതിനിടയിൽ രാമൻ ചേട്ടൻ പറഞ്ഞു പൂർത്തിയാക്കി... അപ്പോളാണ് ആദ്യം കണ്ട കുട്ടി കടന്ന് വന്നത്.
" ഇത് മോളാ പ്രിയ.. ഡിഗ്രീ ഫസ്റ്റ് ഇയർ ആ.... "
ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു
" എന്താ മോളെ വീടിഷ്ടപ്പെട്ടോ? "
ഇരുന്നിട്ടും ഇരിപ്പുറക്കാത്ത പോലെ അങ്ങോട്ടും
💬 Comments
View all comments