0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

എന്നോടിപ്പോ എന്താ നന്ദുവേട്ടന്..ആരും ഇല്ലാത്തവൾ  എന്ന സഹതാപം ആണോ "

എനിക്കവൾ ചോദിച്ചത് മനസിലായില്ല....

" എന്തോ നന്ദുവേട്ടനെന്നോട് പെരുമാറുന്നത് കാണുമ്പോൾ എനിക്കങ്ങനെ തോന്നും.  നേരത്തെ നന്ദുവേട്ടൻ ദേഷ്യപ്പെടുമ്പോൾ അതിലൊരു സത്യം ഉണ്ടായിരുന്നു.  പക്ഷെ ഇപ്പൊ സത്യം ഏതാ കള്ളം ഏതാണ് തിരിച്ചറിയാൻ പറ്റുന്നില്ല... "

അവൾ ചോദിച്ചു വരുന്നതിന്റെ ഗൗരവം എനിക്ക് മനസിലായി. ഞാൻ സോഫയിൽ അവൾക്കു നേരെ തിരിഞ്ഞിരുന്നു.

" അച്ഛൻ കൂടെ ഉണ്ടായിരുന്നപ്പോൾ എന്നും അച്ഛൻ ഉണ്ടാകും കൂടെ എന്ന് കരുതി.  പക്ഷെ ഇപ്പൊ.  എവിടെ ആണെന്ന് പോലും അറിയില്ല.  പോയപ്പോ ഒരു വാക്ക് പോലും പറഞ്ഞില്ല.  എല്ലാവരും എന്നോട് കാണിക്കുന്ന സ്നേഹം വെറും കള്ളം ആണെന്ന് തോന്നി പോകുവാ  ..  "

അവളെന്തൊക്കെയോ പുലമ്പി കൊണ്ടിരുന്നു.

" തനിക്കിപ്പോ എത്ര വയസായി.. "

എന്റെ ചോദ്യം കേട്ടു അവളെന്നെ ഒന്ന് നോക്കിയതേ ഒള്ളൂ.  അവൾക് ഒന്നും മനസിലായിട്ടില്ല..

"പറ എത്ര ആയി.  "

" ഇരുപത്തിയൊന്ന്  "

" ഈ ഇരുപത്തൊന്നു വയസിൽ ഉള്ള പെൺകുട്ടികൾ ചിന്തിക്കുന്നതിൽ അതികം ആയിട്ട് താനിപ്പോ ചിന്ദിക്കുന്നുണ്ട്..  അതിന്റെയാ ഈ ആവശ്യം ഇല്ലാത്ത തോന്നലൊക്കെ.. "

ഒരുപദേശം എന്നോണം ഞാൻ അവളോട് പറഞ്ഞു.

" ഈ ഇരുപത്തൊന്നു വയസിൽ അനുഭവിക്കാവുന്നതൊക്കെ ഞാൻ അനുഭവിച്ചു  .."

അവളാരോടെന്നില്ലാതെ പറഞ്ഞു.  പക്ഷേ എനിക്കതിനു മറുപടി കൊടുക്കാൻ ഇല്ലായിരുന്നു.

" ഇനിയും എന്തൊക്കെയോ സങ്കടങ്ങൾ എനിക്ക് ബാക്കി ഉണ്ടെന്നൊരു തോന്നൽ. "

" അതൊക്കെ തന്റെ തോന്നലുകൾ അല്ലെ.  അങ്ങനെ ഒന്നും ഉണ്ടാവില്ല.  അച്ഛനെ കണ്ടു പിടിച്ചു കഴിഞ്ഞാൽ പിന്നെ

💬 Comments

View all comments