Chapter Title : ദേവനന്ദ 5 [വില്ലി]
കവിതകൾ.. "
"'അതൊക്കെ ഞാൻ വെറുതെ എഴുതീതാ.. അല്ലാതെ വേറൊന്നുല്ല... "
"വേറെ ഒന്നല്ല? " ഞാൻ ഒന്നു കൂടി ചോദിച്ചു.
"'ഇല്ലെന്നു പറഞ്ഞില്ലേ. നന്ദുവേട്ടൻ കിടന്നുറങ്ങിക്കെ. "
" അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ.. ഒന്നുമില്ലെ ങ്കിൽ അതങ്ങു പറഞ്ഞാൽ പോരെ.. . "
കയ്യിൽ കരുതിയ പുതപ്പു തല വഴി മൂടി വീണ്ടും ഞാൻ ഉറങ്ങാൻ കിടന്നു.
" നന്ദുവേട്ടന് ആരോടേലും ഇഷ്ടോണ്ടോ? "
ഞാൻ പുതപ്പു മുഖത്തു നിന്നു മാറ്റി അവളെ ഒന്നുകൂടി നോക്കി. എന്നെ തന്നെ നോക്കി എന്റെ മറുപടിക്കായി കാത്തിരിക്കയായിരുന്നു അവൾ.
" പറയാൻ പാകത്തിന് ഒന്നും ഇല്ലാരുന്നെടോ... "
" അപ്പൊ ഉണ്ടായിരുന്നോ ? "
" മ്മ്.. ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ. ഡബിൾ സൈഡ് ഒന്നും അല്ല സിംഗിൾ... "
" എന്നിട്ടു.... "
ദേവു ആകാംഷയോടെ ചോദിച്ചു.
" എന്നിട്ടെന്താ.. അവൾ ഇപ്പൊ കെട്ടി പെണ്ണിന് ഒരു കുട്ടിയും ആയി... "
" അതെന്താ നന്ദുവേട്ടൻ പോയി പറഞ്ഞില്ലേ അവളോട്. "
" ഇല്ലെടോ.... പേടി ആയിരുന്നു. അവളിനി സമ്മതിച്ചില്ലെങ്കിലോ എന്നോർത്തു. നമുക്കു ശരി ആകുമോ എന്നോർത്തു. പറയാൻ പറ്റിയില്ല.. "
" അയ്യോ കഷ്ടം ആയി പോയി... "
" അന്ന് എനിക്ക് ഒരു കാര്യം മനസിലായി. നമുക് ആരോടേലും ഇഷ്ടം തോന്നിയാൽ അപ്പൊ തന്നെ അങ്ങ് പറഞ്ഞേക്കണം.. പിന്നെ അത് പോയി എന്നും പറഞ്ഞു കരഞ്ഞിട്ടൊരു കാര്യോം ഇല്ല... "
പെട്ടന്നെവളുടെ ഭാവം മാറി. ചിരിച്ചു കൊണ്ടിരുന്ന അവളെന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.
ഞാൻ ഇനി വല്ലതും പറഞ്ഞിട്ടാണോ അവളങ്ങനെ പെരുമാറിയതെന്നറിയാതെ ഓരോന്ന് ചിന്തിച്ചു ഞാനും ഉറങ്ങി...
രാവിലെ എഴുന്നേറ്റ ഉടൻ പോയത് രാമേട്ടന്റെ അടുത്തേക്കാണ്...
ദേവൂന്റെ അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ എന്നറിയാൻ. പക്ഷെ നിരാശ ആയിരുന്നു ഫലം . അദ്ദേഹം അവിടെ എങ്ങും എത്തിയിട്ടില്ല.. എങ്കിലും ദേവുവിനെ ഇതറിയിച്ചു വിഷമിപ്പിക്കണ്ട എന്ന് കരുതി ഞാനും ഒന്നും പറയാനും നിന്നില്ല. അവളൊട്ട് ചോദിച്ചതും ഇല്ല.
എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ
💬 Comments
View all comments