0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

എന്നാലും ചിലതൊക്കെ മനസിലാകും.   "

കൂട്ടിനു ഒരാളെ കിട്ടിയപ്പോൾ ദേവുവിന്റെ പാതി വിഷമം കുറഞ്ഞതായി തോന്നി.

" മ്മ്  ..  എല്ലാര്ക്കും തന്നെ വലിയ കാര്യം ആണല്ലോ ..  "

" ആഹ്... അതാ എനിക്കും മനസിലാകാതെ....  ഞാനിതുവരെ കണ്ടു ഓർമ്മപോലും ഇല്ലാത്ത ഒരാളും അയാളുടെ കുടുംബവും എന്നെ സ്വന്തം കുട്ടിയെ പോലെ നോക്കുന്നെ.  "

കുറച്ചു നേരം കൊണ്ട് തന്നെ ദേവുവിനു ഇവിടം  വല്ലാതെ ഇഷ്ടമായി എന്നെനിക് മനസിലായി

" അല്ല..  ഇനി അച്ഛൻ വരുന്ന വരെ തനിക് ഇതൊക്കെ കണ്ടു ഇവിടെ നിക്കനുള്ള വല്ല പ്ലാനും ഉണ്ടോ ആവോ? നാട്ടിലേക്കു വരുന്നില്ലേ.?   "

ഞാൻ വെറുതെ ഒരു തമാശക്കെന്നോണം ചോദിച്ചു .

" ഞാൻ ഇവിടെ നിക്കുന്നതാണോ നന്ദുവേട്ടന് ഇഷ്ടം. അവിടെ എനിക്ക് ആരാ ഉള്ളെ?  "

പെട്ടന്നാണ് ദേവുവിന്റെ ചോദ്യം ഉയർന്നത്.

" തനിക്കേന്താടോ..  ഞാൻ അങ്ങനെ ഉദ്ദേശിച്ചൊന്നും പറഞ്ഞതല്ല ..  ഇവിടെ അതിന് തനിക്ക് ആരാ ഉള്ളത് ..  ഇതിനോടിപ്പോ ഒന്നും പറയാൻ വയ്യാതായല്ലോ ദൈവമേ...... "

ഞാൻ ആരോടെന്നില്ലാതെ പറഞ്ഞു.

" എന്നക്കാ എന്നച്ചു? ( തമിഴ് ) "

ദേവുവിന്റെ കണ്ണ് നിറയുന്ന കണ്ടു എന്തോ പന്തികേട് തോന്നിട്ടാകണം പ്രിയ ഇടപ്പെട്ടു.

" ഒന്നും ഇല്ല.  ഉങ്ക അക്ക അപ്പിടി താൻ.  എന്ത് പറഞ്ഞാലും ഒരേ കരച്ചിൽ.. "

എനിക്കറിയാവുന്ന തമിഴിൽ ഞാൻ ആ കുട്ടിയോട് പറഞ്ഞു . അവൾക് അത് മനസ്സിലാവുകയും ചെയ്തു.

" നീയേ നോക്ക്.  കരഞ്ഞു കരഞ്ഞു അവളോട ഗ്ലാമർ എല്ലാം പൊച്ചു.  അല്ലെ? 

💬 Comments

View all comments