Chapter Title : ദേവനന്ദ 5 [വില്ലി]
ചോദിക്കുകയാണ് ഏടത്തി എന്ന് തോന്നി.
" നിങ്ങൾ എവിടെയാ ഹോട്ടലിൽ അവിടെ റൂം എടുത്തോ? "
ഏടത്തിയുടെ അടുത്ത ചോദ്യം.
" ഇല്ല ഹരിയുടെ ഒരു കസിന്റെ വീട്ടിലാണ്... നാളെ ഞങ്ങൾ ഇവിടുന്നു ആണ് പോവുക. ഇവിടെ അടുത്ത് കുറച്ചു സ്ഥലങ്ങളിൽ "
വെറുതെ ഞാൻ അങ്ങനെ ഒരു കള്ളം പറഞ്ഞു.
ഏടത്തിയുടെ കാൾ കട്ട് ചെയ്ത ഞാൻ മുറിയിൽ നിന്നും ഇറങ്ങാൻ തുനിഞ്ഞതും ദേവു എന്നെ പിന്നിൽ നിന്നു വിളിച്ചു ...
" രാമേട്ടനെന്താ പറഞ്ഞെ.? അച്ഛനെ കുറിച്ച് വല്ലതും.? "
ഞാൻ ഊഹിച്ചു അവൾക് ചോദിക്കാനുള്ളത് അത് തന്നെ ആയിരിക്കും എന്ന്.
" അച്ഛൻ പോകാൻ സാധ്യത ഉള്ള രണ്ടു ഇടങ്ങളിൽ കൂടി അന്ന്വേക്ഷിക്കണം. അത് അന്ന്വേഷിച്ചു നാളെ പറയാം എന്ന് രാമേട്ടൻ പറഞ്ഞിട്ടുണ്ട്. "
" മ് ... നന്ദുവേട്ടന് ഇവിടെ വന്നത് ഇഷ്ടായില്ലന്നുണ്ടോ .? "
" അതെന്താപ്പോ..? ഒരു കുഴപ്പവും ഇല്ല. ഇവരെല്ലാം സൂപ്പർ അല്ലെ. "
ഞങ്ങൾ എന്താണ് സംസാരിക്കുന്നത് എന്ന് പോലും മനസിലാവാതെ ഞങ്ങളെ തന്നെ നോക്കി മാറി മാറി നോക്കി കൊണ്ടിരിക്കയായിരുന്ന പ്രിയയെ അപ്പോളാണ് ഞാൻ ശ്രെധിച്ചത്.
" നിങ്ങൾ അപ്പോളേക്കും കൂട്ടായോ? "
" മ്മ് ... പാവം കുട്ട്യാ... അച്ഛൻ മലയാളി ആണെന്നെ ഒള്ളു ഒരിറ്റ് മലയാളം അറിയില്ല ആ കുട്ടിക്ക്... അവളുടെ മലയാളം കേട്ട നമുക് ചിരി വരും.. "
" അതിന് തനിക് തമിഴ് അറിയുവോ ? "
" ഇല്ലന്നെ. ആ കുട്ടി പറയണത് എനിക്ക് പകുതി തിരിയാനില്ല.
💬 Comments
View all comments