0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

ഫോൺ കൊടുക്കവൾക്ക് "

ഇത്ര നേരവും തമാശ ആയിട്ട് പറഞ്ഞിരുന്ന ഏടത്തി അങ്ങനെ ഒന്ന് പറഞ്ഞപ്പോൾ എന്തോ ശരിക്കും വിഷമം തോന്നി എനിക്ക്.  എന്തോ ഏടത്തിക്കു പോലും എന്നെ വിശ്വാസമില്ല എന്ന തോന്നൽ...  ഒന്നും മിണ്ടാതെ ഞാൻ അവൾ ഉണ്ടായിരുന്ന റൂമിന്റെ കതകു തുറന്നു അകത്തേക്ക് കയറി ചെന്നു.  പ്രിയയും ആയി സംസാരിച്ചു കൊണ്ടിരുന്ന ദേവു എന്നെ കണ്ടതും എഴുന്നേറ്റു നിന്നു  .

ഏടത്തി ആണ് ഫോണിൽ എന്ന് പറഞ്ഞു ഫോൺ ഞാനവൾക്ക് കൊടുത്തു.  എന്താണവൾ സംസാരിച്ചതെന്നെനിക് അറിയില്ല.   അടുത്ത് നിന്നിരുന്നു എങ്കിലും മൂളലും ചിരിയും മാത്രം ആയിരുന്നു ദേവുവിന്റെ മറുപടികൾ.  എല്ലാം കഴിഞ്ഞു ഫോൺ അവൾ എന്റെ കയ്യിൽ തിരിച്ചേൽപ്പിച്ചു.

" ഇപ്പൊ വിശ്വാസം ആയല്ലോ അല്ലെ?  "

ഫോൺ കയ്യിൽ കിട്ടിയതേ ഞാൻ ഏടത്തിയോട് ചോദിച്ചു.

" നിന്നെ ഒന്നും വിശ്വസിക്കാൻ കൊള്ളത്തില്ലെടാ   ചെക്കാ.. "

മറുതലക്കൽ നിന്ന് ചിരിച്ചു കൊണ്ട് ഏടത്തി പറഞ്ഞു.

" ഉവ്വാ ...  അത്രക് വിശ്വാസം ഇല്ലെങ്കിലേ ഏടത്തി ഇനി അവളെ നേരിട്ടങ്ങു വിളിച്ചാൽ മതി കേട്ടോ  "

" ഇതാ ഞാൻ പറഞ്ഞത് നീ ആള് ശെരി അല്ലെന്നു....  ഈ ഫോൺ ഇല്ലാത്ത പെണ്ണിനെ ഞാൻ എന്തെടുത്തു വിളിക്കാനാ?  "

അപ്പോളാണ് ദേവുവിന് സ്വന്തമായി ഒരു ഫോൺ പോലും ഇല്ലാന്ന് ഞാൻ അറിയുന്നത് പോലും.

" ആഹ് ഞാൻ ചുമ്മാ വിളിച്ചതാടാ..  നീ കാര്യം ആക്കണ്ട കേട്ടോ.. "

ഞാൻ തിരിച്ചൊന്നും പറയുന്നില്ല എന്ന് കണ്ടപ്പോൾ ഏടത്തി പറഞ്ഞു. ആദ്യം അങ്ങനെയൊക്കെ പറഞ്ഞതിൽ  ഒരു മാപ്പു ചോദിക്കാതെ

💬 Comments

View all comments