0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

തോളിൽ തട്ടികൊണ്ട് ചോദിച്ചു.  ഉവ്വെന്നവൾ തലയനക്കി ഉത്തരവും കൊടുത്തു..

" എങ്കെ പോയി?  "

കാവേരി ചേച്ചിയുടെ വക ചോദ്യം ഉയർന്നു.

" ചുമ്മാ ഞങ്ങൾ ഒന്നു നടക്കാൻ ഇറങ്ങിയതാ....  "

രാമൻ ചേട്ടൻ ഉത്തരവും കൊടുത്തു. ദേവുവും പ്രിയയും അകത്തേക്ക് കയറി പോയി.  ഞാനും രാമേട്ടനും കാവേരിയക്കയും വെറുതെ സംസാരിച്ചു കൊണ്ടിരുന്നു സമയം പോയതേ അറിഞ്ഞില്ല. നാട്ടിലെ വിശേഷങ്ങളും ഇവിടെത്തെ വിശേഷങ്ങളും കാലാവസ്ഥാ, വ്യവസായം,  രാഷ്ട്രീയം അങ്ങനെ  എന്തൊക്കെയോ  ഞങ്ങളുടെ സംസാര വിഷയമായി കടന്നു വന്നു.

അപ്പോളാണ് എന്റെ ഫോൺ ബെല്ലടിക്കുന്നത്.  എടുത്തു നോക്കുമ്പോൾ ഏടത്തി ആണ് .  സംസാരത്തിനിടയിൽ ഫോൺ വന്നത് ഇത്തിരി നീരസത്തോടെ ആണെങ്കിലും അവരുടെ അടുത്ത് നിന്ന് നീങ്ങി നിന്ന് ഞാൻ കാൾ അറ്റന്റ് ചെയ്തു.

" ഹലോ ഏടത്തി.... "

" നിങ്ങൾ ഇപ്പൊ എവിടെയാ?  "

" ഞങ്ങൾ പോണ്ടിച്ചേരിയിൽ ആണ്. "

" അവളെവിടെ?  "

" അപ്പുറത്തുണ്ട്  "

" ഫോൺ കൊടുക്ക് "

ഏടത്തി ഒരു അധികാര ഭാവത്തിൽ പറഞ്ഞു.

" എന്തിന്?  "

" നീ അവളെ കൊണ്ട് കളഞ്ഞോ എന്നറിയണ്ടേ.. "

" പിന്നെ കൊണ്ട് കളയാൻ അവളു പൂച്ചകുഞ്ഞാണോ?  "

" ഡാ ചെക്കാ ....  കളിക്കല്ലേ...  ഇത്ര ദിവസം കീരിയും പാമ്പും ആയി നടന്നിട്ടു ഒറ്റ ദിവസം അവനു സ്നേഹം കൂടി ഹണിമൂൺ പോണമെന്നു പറയുമ്പോളേ ബാക്കി ഉള്ളൊരു വിശ്വസിച്ചാലും ഈ ഞാൻ വിശ്വസിക്കില്ല..  നീ അത് പറഞ്ഞപ്പോൾ തന്നെ എനിക്ക് എന്തോ പന്തികേട് മണത്തതാ... നീ കളിക്കാതെ

💬 Comments

View all comments