0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

എനിക്ക് അങ്ങനെ വിളിക്കാനും പറയാനും ഒന്നും ആരുമില്ല. പിന്നെ എനിക്ക് അതിന്റെ ആവശ്യവും തോന്നിട്ടില്ല. അച്ഛന്റെ കയ്യിലുണ്ട് ഒരെണ്ണം. അതിലേക്കാ കൂട്ടുകാരൊക്കെ എന്തെങ്കിലും ആവശ്യം ഉണ്ടേൽ വിളിക്കാറ്. "

" ഇക്കാലത്തും ഫോൺ ഒന്നും ഇല്ലാത്ത ഒരു പെൺകുട്ടിയെ കാണുന്നത് തന്നെ കുറവാണു.. "

അവളതൊരു മൂളലിൽ ഒതുക്കി.

" നല്ല ക്ഷീണം ഇല്ലേ നന്ദുവേട്ടന്.  ഉറങ്ങിക്കോ എന്നാൽ.  "

പറഞ്ഞു തീരേണ്ട താമസം ഒരു ശുഭരാത്രിയും പറഞ്ഞു ഞാൻ സോഫയിലേക്ക് ചരിഞ്ഞു. എങ്കിലും എന്നിൽ ഒരു സംശയം..

" ദേവു ....  "'

ഉറങ്ങി തുടങ്ങിയ ദേവുവിൽ നിന്ന് ഒരുമൂളലായിരുന്നു മറുപടി.

" താൻ അത്  വെറുതെ പറഞ്ഞതല്ലേ ?  "

"'എന്ത്? .. "

" അച്ഛനല്ലാതെ തനിക്ക് വേറെ ആരും ഇല്ലെന്നു.  തനിക്കാരോടോ പ്രേമം ഇല്ലേ ?  "

കേട്ട പാതി കേൾക്കാത്ത പാതി അവൾ കട്ടിലിൽ ചാടി എഴുന്നേറ്റിരുന്നെനെ തുറിച്ചു നോക്കി

" അല്ല അന്ന് തന്റെ ഡയറി വായിച്ചപ്പോൾ തോന്നിയതാ...  "

" നന്ദുവേട്ടൻ എന്തിനാ എന്റെ ഡയറി ഒക്കെ നോക്കണേ..  "

അവൾ ദേഷ്യത്തിൽ ചോദിച്ചു.

"'അതെന്നെടുത്തു നോക്കിയപ്പൊ കണ്ടതാ.  കുറെ കവിതകൾ..  "

"'അതൊക്കെ ഞാൻ വെറുതെ എഴുതീതാ..  അല്ലാതെ വേറൊന്നുല്ല... "

"വേറെ ഒന്നല്ല?   " ഞാൻ ഒന്നു കൂടി ചോദിച്ചു.

"'ഇല്ലെന്നു പറഞ്ഞില്ലേ.  നന്ദുവേട്ടൻ കിടന്നുറങ്ങിക്കെ. "

" അതിന് നീ എന്തിനാ ദേഷ്യപ്പെടുന്നെ.. ഒന്നുമില്ലെ ങ്കിൽ  അതങ്ങു പറഞ്ഞാൽ പോരെ.. .  "

കയ്യിൽ കരുതിയ പുതപ്പു തല വഴി മൂടി വീണ്ടും

💬 Comments

View all comments