0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

ഞാൻ ഉറങ്ങാൻ കിടന്നു.

" നന്ദുവേട്ടന് ആരോടേലും ഇഷ്ടോണ്ടോ?  "

ഞാൻ പുതപ്പു മുഖത്തു നിന്നു മാറ്റി അവളെ ഒന്നുകൂടി നോക്കി. എന്നെ തന്നെ നോക്കി എന്റെ മറുപടിക്കായി കാത്തിരിക്കയായിരുന്നു അവൾ.

" പറയാൻ പാകത്തിന് ഒന്നും ഇല്ലാരുന്നെടോ... "

" അപ്പൊ ഉണ്ടായിരുന്നോ ? "

" മ്മ്..  ഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോ.  ഡബിൾ സൈഡ് ഒന്നും അല്ല സിംഗിൾ...  "

" എന്നിട്ടു....  "

ദേവു ആകാംഷയോടെ ചോദിച്ചു.

" എന്നിട്ടെന്താ..  അവൾ ഇപ്പൊ കെട്ടി പെണ്ണിന് ഒരു കുട്ടിയും ആയി...  "

" അതെന്താ നന്ദുവേട്ടൻ പോയി പറഞ്ഞില്ലേ അവളോട്.  "

" ഇല്ലെടോ....  പേടി ആയിരുന്നു.   അവളിനി സമ്മതിച്ചില്ലെങ്കിലോ എന്നോർത്തു.  നമുക്കു ശരി ആകുമോ എന്നോർത്തു. പറയാൻ പറ്റിയില്ല..  "

" അയ്യോ കഷ്ടം ആയി പോയി... "

" അന്ന് എനിക്ക് ഒരു കാര്യം മനസിലായി.  നമുക് ആരോടേലും ഇഷ്ടം തോന്നിയാൽ അപ്പൊ തന്നെ അങ്ങ് പറഞ്ഞേക്കണം..  പിന്നെ അത് പോയി എന്നും പറഞ്ഞു കരഞ്ഞിട്ടൊരു കാര്യോം ഇല്ല...  "

പെട്ടന്നെവളുടെ ഭാവം മാറി.  ചിരിച്ചു കൊണ്ടിരുന്ന അവളെന്തോ ചിന്തിച്ചു കൊണ്ട് കട്ടിലിലേക്ക് കിടന്നു.

ഞാൻ ഇനി വല്ലതും പറഞ്ഞിട്ടാണോ അവളങ്ങനെ പെരുമാറിയതെന്നറിയാതെ ഓരോന്ന് ചിന്തിച്ചു ഞാനും ഉറങ്ങി...

രാവിലെ എഴുന്നേറ്റ ഉടൻ പോയത് രാമേട്ടന്റെ അടുത്തേക്കാണ്...

ദേവൂന്റെ അച്ഛനെ കുറിച്ച് വല്ല അറിവും കിട്ടിയോ എന്നറിയാൻ. പക്ഷെ നിരാശ ആയിരുന്നു ഫലം  .  അദ്ദേഹം അവിടെ എങ്ങും എത്തിയിട്ടില്ല..  എങ്കിലും ദേവുവിനെ ഇതറിയിച്ചു വിഷമിപ്പിക്കണ്ട എന്ന്  കരുതി

💬 Comments

View all comments