0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

ഞാനും ഒന്നും പറയാനും നിന്നില്ല. അവളൊട്ട് ചോദിച്ചതും ഇല്ല.

എല്ലാവരോടും യാത്ര പറഞ്ഞിറങ്ങുമ്പോൾ എന്താവശ്യം ഉണ്ടെങ്കിലും വിളിക്കണം എന്ന് രമേട്ടൻ പറഞ്ഞത് ഞാൻ ഓർത്തെടുത്തു.  കൂടെ അയാൾ പറഞ്ഞ ആ സംശയവും.

"" അന്ന്വേഷിച്ച എവിടെയും അജയൻ എത്തിയിട്ടില്ല എങ്കിൽ ഇനി അവനു വല്ല അപകടവും???? """

എന്നെയും ആ പേടി അലട്ടാതിരുന്നില്ല.. അങ്ങനെ വല്ലതും സംഭവിച്ചാൽ ഈ പെണ്ണിന്റെ അവസ്ഥ എന്താകും എന്ന് എനിക്ക് ഓർക്കാൻ കൂടി വയ്യ.

രാവിലെ മുതലേ ദേവു എന്തോ ആലോചനയിൽ ആണ്‌.  എന്തൊക്കെയോ ചിന്തകൾ അവളെ അലട്ടുന്നത് പോലെ തോന്നി. അച്ഛനെ ഇവിടെയും കാണാത്തതിലുള്ള വിഷമം ആകാമെന്ന് കരുതി.

" സുന്ദരി ആയിരുന്നോ ആ ചേച്ചി ?  "

" ഏത് ചേച്ചി ? "

" നന്ദുവേട്ടന് ഇഷ്ടം ഉണ്ടായിരുന്നില്ലേ ഒരു ചേച്ചി..  അത് ..  "

" അവളോ?  തനിനിയും അത് വിട്ടില്ലേ ?  കാണാൻ തരക്കേടില്ലായിരുന്നു. ?   "

" അത്രേ ഒള്ളോ ?   "

" അങ്ങനെ ചോദിച്ചാൽ..  അത്രക്ക് ഒക്കെയേ ഉണ്ടായിരുന്നുള്ളു....വേറെ ഒന്നുമില്ല......  "

" ആ ചേച്ചി പോയതിൽ വിഷമം ഒന്നുല്ലേ നന്ദുവേട്ടന്  "

" എന്തിന്.?  എന്റെ ഇഷ്ടം അവള് പോലും അറിഞ്ഞിട്ടില്ല.  വെറുതെ മനസ്സിൽ വച്ചിരുന്നിട്ട് അത് ഓർത്തു സങ്കടപ്പെട്ടിരുന്നിട്ട് എന്ത് കാര്യം.?  "

വീണ്ടും രംഗം നിശ്ശബ്ദതയിലേക്ക് വഴി മാറി. ഞാൻ നോക്കുമ്പോളൊക്കെ എന്തോ വലിയ ആലോചനയിൽ ആണവൾ എന്ന് തോന്നി. ..

" നന്ദുവേട്ട എനിക്ക് വിശക്കുന്നു   ....  "

പൊള്ളാച്ചി കഴിഞ്ഞതേ അവൾ പറഞ്ഞു. 

💬 Comments

View all comments