0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

രാവിലെ തന്നെ രാമേട്ടന്റെ അടുത്തുനിന്നറങ്ങിയത് കൊണ്ട് ഒന്നും കഴിക്കാൻ നിന്നിരുന്നില്ല...

വഴിയോരത്തു കണ്ട ഒരു കുഞ്ഞി ഹോട്ടലിനു മുന്നിൽ വണ്ടി നിർത്തി ഇറങ്ങി.

" ലൈറ്റ് ആയിട്ട് എന്തെങ്കിലും കഴിക്കാം  .  ഇവിടുത്തെ ഭക്ഷണം ചിലപ്പോൾ വയറിനു പിടിച്ചെന്ന് വരില്ല...  "

കടയിൽ കയറാൻ നേരം ഞാൻ പറഞ്ഞു. ... എങ്കിലും അവൾക്കു നല്ല വിശപ്പുണ്ടായിരുന്നു എന്ന് അവളുടെ കഴിക്കുന്ന രീതിയിൽ നിന്ന് എനിക്ക് മനസിലായി..  ...

കഴിക്കുന്നതിനിടയിൽ അവളെ തന്നെ നോക്കി ഇരിക്കയായിരുന്ന എന്നെ കണ്ടവൾ എന്താണെന്നു പുരികം പൊക്കി ആംഗ്യത്തിലൂടെ ചോദിച്ചു.

" നേരത്തെ ഒക്കെ പേടി കാരണം മുഖത്തു പോലും നോക്കാൻ മടി കാണിച്ച ആളാണല്ലോ .  ഇപ്പൊ എന്റെ മുന്നിലിയുന്നു മസാലദോശ കഴിക്കുന്നത് എന്നോർത്ത് നോക്കിയാത..... "

ഞാൻ കളിയാക്കുന്ന രീതിയിൽ പറഞ്ഞു.  അവളിൽ ചെറിയൊരു നാണം ഉണ്ടായത് ഞാൻ ശ്രദ്ധിച്ചു.

"  എന്നെ കണ്ടാൽ കടിച്ചു കീറാൻ വന്നിരുന്ന ആളാ എനിക്കിപ്പോ ഈ മസാലദോശ വാങ്ങിത്തരണേ...  അപ്പോൾ അതോ.... "

വായിൽ കിടന്ന  ബാക്കി ദോശ കൂടി  ചവച്ചിറക്കി കൊണ്ട് അവൾ പറഞ്ഞു..

" അത് വെറും പ്രഹസനം അല്ലെ...  ഞാൻ ഒരു നല്ലവനാണെന്നു തന്നെ കാണിക്കാൻ വേണ്ടി മാത്രം... "...

" ഓഹോ...  "

വില കുറഞ്ഞ തമാശ ആയിരുന്നു എങ്കിലും

ഞങ്ങൾ മുഖത്തോടു മുഖം നോക്കി ഒന്ന്  ചിരിച്ചു...

" നല്ലവനാണെന്നു കാണിക്കാൻ നന്ദുവേട്ടൻ അഭിനയിക്കുവൊന്നും വേണ്ടാ.  എനിക്കറിയാം നന്ദുവേട്ടാ.....  "

അവൾ പറഞ്ഞ വാക്കുകൾ എന്നിൽ അഭിമാനം ഉളവാക്കി. വീട്ടിൽ വന്നു കയറ്റിയ അന്ന് മുതൽ

💬 Comments

View all comments