Chapter Title : ദേവനന്ദ 5 [വില്ലി]
എന്നാൽ അപമാനിക്കുകയും ദ്രോഹിക്കയും ചെയ്തിട്ടും അവൾ പറയുന്നു ഞാൻ നല്ലവനെന്നു.. എന്തൊരു വിരോധാഭാസം... എന്തുകൊണ്ടാകാം അവളെങ്ങനെ പറഞ്ഞത് എന്നായി പിന്നെ എന്റെ ചിന്ത.. എങ്കിലും അതിനുത്തരം എനിക്കറിയില്ലായിരുന്നു. .
അതികം സമയമെടുക്കാതെ കഴിച്ചു തീർത്തു ഞങ്ങൾ യാത്ര തുടർന്ന്. ഇന്നലെ വരെ ഞാൻ കണ്ട ദേവു അല്ലായിരുന്നു ഇന്ന്. എപ്പോളും എന്തൊക്കെയോ ചിന്തിച്ചിരിക്കുന്ന ഞാൻ ചോദിക്കുന്നതിന് മാത്രം ഉത്തരം തരുന്ന ഒരു ദേവു ആയിരുന്നു ഇന്ന്.. ഈ പെണ്ണിന് ഓരോ ദിവസം ഓരോ സ്വഭാവമാണോ എന്ന് ചിന്ദിക്കാതിരുനില്ല ഞാൻ.
" ആ ചേച്ചി പോയിട്ടു ഇപ്പൊ എത്ര വർഷമായി നന്ദുവേട്ട ? "
ദേവുവിന്റെ അടുത്ത ചോദ്യം.
" തനിക്കെന്താ പറ്റ്യേ.. ഞാൻ അതന്നേ മറന്നു . പിന്നെ തനിക്കെന്താടോ? "
" വെറുതെ. . പറ "
" ഒരു രണ്ടു വർഷം ആയി കാണും. എന്തെ ? "
" ഈ രണ്ടു വർഷത്തിനിടക്ക് വേറെ ആരോടും ഇഷ്ടം കൂടാതെ ഇരുന്നതെന്താ... ? "
" പിന്നെ അവള് പോയതിന്റെ വിഷമം മാറാൻ തന്നെ വേണ്ടി വന്നു ഒന്നൊന്നര വർഷം. അപ്പോളാ അതിന്റെ ഇടക്ക് വേറൊരുത്തി.... "
ഞാൻ പറയുന്നതെല്ലാം വളരെ ശ്രദ്ധയോടെ കേട്ടിരിക്കയാണ് ദേവു. ഞാൻ എന്തോ ലോക കാര്യം പറയുന്നു എന്ന പോലെ..
" നമുക്കു ഈ ഒത്തിരി ഇഷ്ടം തോന്നുന്ന ആളെ ഉണ്ടല്ലോ.... അയാള് പോയി കഴിഞ്ഞാലും നമുക്ക് അങ്ങനെ ഒന്നും അയാളെ മറക്കാൻ പറ്റില്ലെടോ.. അത്ര നാള് അടുത്തുണ്ടായിരുന്നിട്ടും നമ്മുടെ ഇഷ്ടം തുറന്നു പറയാതെ ആ ആളങ്ങു പോകുമ്പോ
💬 Comments
View all comments