Chapter Title : ദേവനന്ദ 5 [വില്ലി]
എത്തും.. "
":നമുക് നേരെ ബസ് സ്റ്റാന്റിലേക്കു പോകാം.. "
" അവിടെ ആരെ കാണാനാ? ഹോസ്പിറ്റലിൽ പോകാൻ വല്ലതും ആണോ "
ഡ്രൈവിങിനിടയിലും ശ്രദ്ധ തെറ്റാതെ ഞാൻ അവളെ ഒന്ന് പകച്ചു നോക്കി.
" ഞാൻ ഇനി നന്ദുവേട്ടന്റെ കൂടെ വീട്ടിലേക്കു വരുന്നില്ല. എന്നെ ബസ്റ്റാന്റിൽ ഇറക്കിയാൽ മതി. .ഞാൻ എന്റെ വീട്ടിലേക്കു പോയിക്കൊള്ളാം. .. "
ദേവു അത് പറഞ്ഞു തീർന്നതും. വണ്ടി സഡ്ഡൻ ബ്രേക്ക് ഇട്ടു നിന്നതും ഒരുമിച്ചായിരുന്നു..
" താനെന്താ ഇപ്പോ പറഞ്ഞെ ? "
അവൾ പറഞ്ഞത് വിശ്വസിക്കാനാവാതെ ഞാൻ ഒന്നു കൂടി ചോദിച്ചു.
" ഞാൻ എന്റെ വീട്ടിലെക് പൊയ്ക്കോളാം നന്ദുവേട്ട.. "
" ദേ പെണ്ണെ നീ ചുമ്മാ കളിക്കല്ലേ.. "
" ഇല്ല നന്ദുവേട്ട ഞാൻ കാര്യമായി പറഞ്ഞതാ.. എനിക്ക് പോണം... "
തീരുമാനിച്ചുറപ്പിച്ച മറുപടി ആയിരുന്നു അത്.
" അതിന് ഇപ്പൊ എന്താ ഉണ്ടായത്. അവിടേക്കു പോകാൻ മാത്രം എന്ത് പ്രശ്നമാ തനിക്കു ഉള്ളത് ? "
" എനിക്ക് നന്ദുവേട്ടന്റെ വീട്ടിൽ ഇനിയും പറ്റില്ല. എനിക്ക് വയ്യാ...അവിടം.. . "
" ദേവു നീ കാര്യം എന്താണെന്നു പറ. വീട്ടിലെന്താ പ്രശ്‌നം നിനക്കു.. ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ തന്നോട് ? "
"ഇല്ല. അവിടെ...എല്ലാവരും എന്നെ സ്നേഹിക്കുന്നുണ്ട്.. ഒരു മോളെ പോലെ ഒരു പെങ്ങളെ പോലെ.... "
അവളുടെ തൊണ്ട ഇടറുന്ന പോലെ തോന്നി
" പിന്നെ തനിക്കെന്താ പ്രശ്‌നം ? "
" പ്രശ്നങ്ങൾ അല്ല..... എനിക്കിനിയും അഭിനയിക്കാൻ വയ്യാ നന്ദുവേട്ട.
💬 Comments
View all comments