Chapter Title : ദേവനന്ദ 5 [വില്ലി]
..നന്ദുവേട്ടൻ എന്റെ അവസ്ഥ മനസ്സിലാക്കു. എനിക്കവിടെ പറ്റില്ല ഇനിയും. .. .."
" എഡോ.. താൻ പറയുന്നതെന്താണെന്നു എനിക്ക് മനസിലാവുന്നില്ല. എന്താണെങ്കിലും നമുക് വീട്ടിൽ പോയി സമാധാനം ആയിട്ട് സംസാരിക്കാം.. എന്ത് പ്രശ്നം ആണെങ്കിലും പരിഹരിക്കാം "
", നന്ദുവേട്ട പ്ലീസ് ... വേണ്ടാ ..... "
ഞാൻ കാർ മുന്നോട്ടെടുക്കാൻ തുനിഞ്ഞതും അവളെന്നെ തടഞ്ഞു. ഞാൻ കാർ വീണ്ടും നിർത്തി.
" നീ വെറുതെ എന്നെ പൊട്ടൻ കലിപ്പിക്കാതെ കാര്യം എന്താന്ന് പറ. "
എനിക്ക് എന്റെ നിയന്ത്രണം വിട്ടു തുടങ്ങിയിരുന്നു
" എടൊ തന്നോടാ ചോദിച്ചത്... വീട്ടിലേക്കു വരാൻ കഴിയാത്ത വിതം ഇത്ര നാളില്ലാത്ത എന്ത് പ്രശ്നമാ തനിക്കവിടെ ഉള്ളെതെന്നു ? "
എന്റെ ശബ്ദം കാറിനുള്ളിൽ മുഴങ്ങി കേട്ടു. എന്റെ ഉച്ചത്തിലുള്ള ചോദ്യം കേട്ടു അവൾ ഒന്നു ഞെട്ടി.. കണ്ണിലൂടെ കണ്ണു നീർ പൊട്ടി ഒഴുകാൻതുടങ്ങി.. അത് കണ്ടപ്പോൾ എനിക്ക് വല്ലാതെയായി..
"'എടൊ.. തനിക്കറിയാമല്ലോ. താനില്ലാതെ എനിക്ക് വീട്ടിലേക്കു ചെല്ലാൻ പറ്റില്ലെന്ന്.. തനിക്കാ നരകത്തിലേക്ക് പോയിട്ടു എന്ത് കിട്ടാനാ? അച്ഛൻ വരുന്ന വരെ തനിക്കു ആ വീട് സേഫ് അല്ല. "
അതിനവൾക്കു ഉത്തരമില്ലായിരുന്നു..
"നന്ദുവേട്ടനെന്തു പറഞ്ഞാലും ഞാൻ പോകും. "
ദേവു ഉറപ്പിച്ചു പറഞ്ഞു. കാര്യം എന്തെന്ന് മനസിലാവാതെ ഞാൻ അവളെ ദയനീയമായി നോക്കി ഇരുന്നു.
" ദേവു.. "
അവളെന്നെ തലയുയർത്തി നോക്കി.
" ഞാൻ പറയുന്ന കേൾക്കു. എന്റെ വീട്ടിൽ എന്ത് പ്രശ്നമുണ്ടെങ്കിലും നമുക്ക് പറഞ്ഞു തീർക്കാം.. "
" എനിക്കവിടെ ഒരു പ്രശനവും ഇല്ല നന്ദുവേട്ട.. "
💬 Comments
View all comments