0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

" പിന്നെന്താ ഡോ..   ഇനി ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടാണോ ? "

" തെറ്റ് ചെയ്തത് ഞാനാ....   ഈ ഞാൻ...   "

അവളുടെ കരച്ചിലിനാഴം കൂടി.  ഒന്നും മനസിലാവാത്തവനെ പോലെ ഞാൻ ......

" എനിക്ക് വയ്യ..  ഇനിയും നന്ദുവേട്ടന്റെ കൂടെ ഇങ്ങനെ......  .  എന്റെ പ്രശനം നിങ്ങള നന്ദുവേട്ടാ......  "

" ഞാനോ.. "

ഒരുനിമിഷമെങ്കിലും ഞാൻ പകച്ചു നിന്നു പോയി.  അത്ര മാത്രം മനസ്സിൽ തട്ടി പറയാൻ മാത്രം എന്തപരാധം ആണവളോട് ഞാൻ ചെയ്തത്.

" തെറ്റ് എന്റെയാ...  ഈ എന്റെ.... "

" അന്ന് ഞാൻ  നന്ദുവേട്ടന്റെ കണ്ടത് തെറ്റ് .  അന്ന് നന്ദുവേട്ടന്റെ റൂമിൽ കയറി വന്നത് തെറ്റ്. . .. കല്യാണമെന്നു എല്ലാവരും പറഞ്ഞപ്പോൾ എതിർക്കാതിരുന്നതും തെറ്റ്.  നന്ദുവേട്ടന്റെ ഭാര്യയാവാൻ കഴുത്തു നീട്ടിയത് തെറ്റ്‌......  നന്ദുവേട്ടന്റെ വീട്ടിലേക്കു വന്നത് തെറ്റ്. നന്ദുവേട്ടനെ  കുറിച്ച് അറിഞ്ഞത് തെറ്റു.  മിണ്ടിയത് മിണ്ടിയത് തെറ്റ്.....  നന്ദുവേട്ടന്റെ ജീവിതത്തിൽ സ്ഥാനമില്ലെന്നറിഞ്ഞിട്ടും സ്നേഹിച്ചു പോയത് തെറ്റ്..  എല്ലാ തെറ്റും എന്റെയാ ഈ എന്റെ.......  "

കാറിനുള്ളിലിരുന്നു ദേവു അലറി...  അവൾ പറഞ്ഞ വാക്കുകൾ കാറിനുള്ളിലെ ഇടുങ്ങിയ ഇടങ്ങളിൽ തട്ടി പ്രതിധ്വനി ആയി എന്റെ കാതുകളിൽ മുഴങ്ങി കേട്ടു..

" ദേവു..   താൻ...  "

അവൾ പറഞ്ഞത് വിശ്വാസം വരാതെ ഞാൻ ചോദിച്ചു   ..

" സ്നേഹിച്ചു പോയി നന്ദുവേട്ടാ ഞാൻ നിങ്ങളെ.. .ഒരുപാട്....   ഇന്നല്ല   ........  കോളേജിൽ വച്ച്  കണ്ട അന്ന് തൊട്ടു..  മനസ്സിൽ ആരോടും പറയാതെ സൂക്ഷിച്ചു  പോയി....  എനിക്ക് പറ്റുന്നില്ല ഇനിയും നന്ദുവേട്ടന്റെ

💬 Comments

View all comments