0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

മുന്നിൽ അഭിനയിക്കാൻ. .   "

ദേവുവിന്റെ വാക്കുകൾ എന്റെ ഹൃദയത്തെ തകർക്കാൻ പോന്നതായിരുന്നു...

" എന്നെ അങ്ങനെ നോക്കല്ലേ നന്ദുവേട്ട...  എനിക്ക് പറ്റുന്നില്ല. .."

എന്റെ നോട്ടം നേരിടാനാവാതെ ദേവു മുഖം പൊത്തി ഇരുന്നു  ..  അവളുടെ ഓരോ വാക്കു കഴിയുന്തോറും അവളുടെ കരച്ചിലിനാഴവും കൂടി കൊണ്ടിരുന്നു...

" കിട്ടില്ലെന്നറിഞ്ഞിട്ടും..  സ്വന്തമാക്കാൻ കഴിയില്ലെന്ന് നന്നായി  അറിയാമായിരുന്നിട്ടും കൊതിച്ച ജീവിതം ദൈവം കയ്യിൽ കൊണ്ടുവന്നു തന്നിട്ടും ഞാൻ ഇത്ര നാളും പിടിച്ചു നിന്നു .  പക്ഷെ ഇടക്കെപ്പോളൊക്കേയൊ മനസു പതറി പോകുവാ   .. ഇയ്യാളെന്റെ ആണെന്ന് മനസില് തോന്നി പോകുവാ...ഒന്നുമില്ലെങ്കിലും ഞാനും ഒരു പെണ്ണല്ലേ.. എനിക്കും ഇല്ലേ ആഗ്രഹങ്ങൾ.. .. "

ഒരിക്കലും ദേവുവിൽ നിന്നും പ്രതീക്ഷിക്കാത്ത ഒന്ന് അവൾ പറഞ്ഞു കേട്ടതിന്റെ നടുക്കം വിട്ടുമാറാതെ ഞാൻ അങ്ങിനെ ഇരുന്നു പോയി  .  ദേവുവിന്റെ വാക്കുകൾക്കെന്റെ കയ്യിൽ മറുപടികളില്ലായിരുന്നു. സങ്കടമോ ദേഷ്യമോ സന്തോഷമോ എന്തെന്നറിയാത്ത ഒരു വികാരം മനസിലൂടെ കൊള്ളിയാൻ മിന്നുന്ന പോലെ പാഞ്ഞു കൊണ്ടിരുന്നു.  എന്റെ ഒരു മറുപടിക്കായി കാത്തിരിക്കയാണ് ദേവു എന്ന് തോന്നി .  എങ്കിലും എന്ത് പറയണമെന്നറിയില്ല ...

" എനിക്കറിയാം നന്ദുവേട്ടന് എന്നെ ഒരിക്കലും സ്വീകരിക്കില്ലെന്ന്.  എങ്കിലും ആഗ്രഹിച്ചു പോകും.  ആ മുഖം കാണുമ്പോ കൊതിച്ചു പോകും.  എന്നും കൂടെ ഉണ്ടായിരുന്നു എങ്കിൽ എന്ന്....  പറ്റുന്നില്ല നന്ദുവേട്ട....  ഇനിയും എല്ലാം ഉള്ളിൽ വച്ചഭിനയിക്കാൻ...... എന്നെ എന്റെ വീട്ടിൽ കൊണ്ട് വിട് നന്ദുവേട്ടാ ഞാൻ ഇനി നന്ദുവേട്ടന്റെ ജീവിതത്തിലേക്ക് വരില്ലാ.  ശല്ല്യം ആവില്ല...  അച്ഛൻ വന്നാലും വന്നില്ലെങ്കിലും ഞാൻ ഇനി ആ വീട്ടിലേക്കില്ല...  "

💬 Comments

View all comments