0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

എന്റെ ഭാഗം മൗനമാണെന്നു കണ്ടു ദേവു അതു കൂടി കൂട്ടിച്ചേർത്തു .

" ആഗ്രഹിച്ചതിന്റെ തെറ്റാ എന്റെ... ......  "

ദേവു കരയുന്നതിനിടയിലും എന്തോക്കെയോ പുലമ്പിക്കൊണ്ടിരുന്നു  .  അവളുടെ വാക്കുകൾ പലതും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു.

കാറിനുള്ളിൽ പരസ്പരം ഞങ്ങൾ ഒന്നും മിണ്ടാതെ ഏറെ നേരം ഇരുന്നു.  ദേവുവിനോട് എന്ത് പറയണമെന്നോ എന്ത് ചെയ്യണമെന്നോ എനിക്ക് അറിയില്ല  .  മുന്നിലേക്ക് തല കുമ്പിട്ടു കൈ കൊണ്ട് മുഖം പൊത്തി ഇരുന്നു അപ്പോളും കരച്ചിലടക്കാതെ ഇരിക്കുകയാണ് ദേവു  .. ദേവുവിന്റെ ഏങ്ങലടി മാത്രം മുഴങ്ങി കേട്ട കുറെ നിമിഷങ്ങൾ കടന്നു പോയി.  പരസപരം ഒന്ന് നോക്കുക പോലും ചെയ്യാതെ ഞങ്ങൾ രണ്ടു പേരും അങ്ങിനെ ഒരുപാട് നേരം ഇരുന്നു ..

" പോകാം .. "

ഏറെ സമയമെടുത്തു എനിക്ക് അതവളോട്  ചോദിക്കാൻ ഉള്ള ധൈര്യം സംഭരിക്കാനായി.. എന്റെ ചോദ്യം കേട്ട അവൾ തല ഉയർത്തി എന്റെ തീരുമാനം എന്തെന്നറിയാനായി കാത്തിരുന്നു.

" വീട്ടിലേക്ക് ആണ്  .  തന്റെ അച്ഛൻ വരുന്ന വരെ താനെങ്ങും പോകുന്നില്ല. "

ഞാനെന്റെ തീരുമാനമറിയിച്ചു കാർ മുന്നിലേക്ക് എടുത്തു  .  മറുത്തൊന്നും പറയാതെ ദേവു എന്നെ തന്നെ നോക്കി ഇരുന്നു..

തുടരും

💬 Comments

View all comments