Chapter Title : ദേവനന്ദ 5 [വില്ലി]
നിന്നും ഇറ്റു വീഴുന്ന തണുത്ത വെള്ളത്തിന് പോലും എന്റെ ചിന്തയുടെ ചൂടിനെ കുറക്കാൻ കഴിഞ്ഞില്ല.
കുളി കഴിഞ്ഞിറങ്ങുമ്പോൾ ഭക്ഷണം കഴിക്കാനായി കാവേരി അക്ക വന്നു വിളിച്ചു. ദേവു അടുക്കളയിൽ കാവേരി അക്കയെയും പ്രിയയെയും സഹായിച്ചും എന്തൊക്കെയോ മിണ്ടിയും പറഞ്ഞും ഇരിക്കുന്നത് കണ്ടു.
മോൾ പറയുന്ന തമിഴ് തമാശകൾ ഒക്കെ കാവേരി അക്ക ദേവുവിന് പറഞ്ഞു മനസിലാക്കി കൊടുത്തു കൊണ്ടിരിക്കുന്നുണ്ട് . പ്രിയക്ക് മലയാളം നന്നായി അറിയില്ല എന്ന് തോന്നുന്നു. എന്തൊക്കെയോ തമാശകൾ പറഞ്ഞു ചിരിക്കുന്നതിനിടയിൽ ആണ് അവരെ തന്നെ നോക്കി നിക്കുന്ന എന്നെ ദേവു കണ്ടത് . പെട്ടന്നവളുടെ മുഖത്തു ഒരു ചമ്മൽ ഉണ്ടായതായി എനിക്ക് തോന്നി. എങ്കിലും അവൾ എന്റെ മുഖത്ത് നിന്ന് കണ്ണെടുത്തതുമില്ല. അപ്പോളാണ് രാമൻ ചേട്ടൻ എന്റെ അടുത്തേക്ക് വന്നത്.
" വിശക്കുന്നില്ലെടോ തനിക്കു ? "
എന്റെ അടുത്തേക്ക് നീങ്ങി നിന്ന് എന്റെ തോളിൽ തട്ടിയുള്ള അദ്ദേഹത്തിന്റെ ചോദ്യത്തിന് ഞാൻ ഉവ്വെന്നു മറുപടി കൊടുത്തു.
ഒരുപാട് വിഭവങ്ങൾ ഇല്ലെങ്കിലും ഭക്ഷണം എല്ലാം അടിപൊളി ആയിരുന്നു. എല്ലാവരും ഒരുമിച്ചു കഴിച്ചെഴുന്നേറ്റ ശേഷം പുറത്തേക്കു ഇറങ്ങി നടന്നാലോ എന്ന രാമൻ ചേട്ടന്റെ ചോദ്യത്തിന് നല്ല ക്ഷീണം ഉണ്ടായിരുന്നു എങ്കിലും ഇല്ല എന്ന് പറയാൻ എനിക്ക് കഴിഞ്ഞില്ല. ഇരുവശവും വീടുകളാൽ നിറഞ്ഞ ആ തെരുവിലെ വഴിവിളക്കിന്റെ വെളിച്ചത്തിൽ ഞങ്ങൾ എങ്ങോട്ടെന്നില്ലാതെ നടന്നു. കുറച്ചു നേരത്തേക്ക് ആരും തമ്മിൽ ഒന്നും മിണ്ടിയില്ല.
" ദേവു മോളെക്കുറിച്ചെല്ലാം അറിയമോ തനിക്കു?ദേവു മോൾ പറഞ്ഞിട്ടുണ്ടോ എന്തെങ്കിലും ? "
മുഖവര ഒന്നും കൂടാതെ രാമേട്ടൻ ചോദിച്ചു തുടങ്ങി.
" കുറിച്ചൊക്കെ
💬 Comments
View all comments