0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 2.2K

അവൾ പറഞ്ഞിട്ടുണ്ട്. "

" അവളുടെ വീട്ടിലെ കാര്യങ്ങളും ? "

" ഉണ്ട്. വീട്ടിലെ കാര്യവും ...   അവളുടെ അച്ഛനെ കുറിച്ചും എല്ലാം. "

", അമ്മയെ കുറിച്ചോ ? "

അദ്ദേഹത്തിൽ നിന്നാ ചോദ്യം വന്നതേ എനിക്ക് മനസിലായായി അയാളെന്താണ് ഉദ്ദേശിക്കുന്നതെന്ന്.

" ഉണ്ട്.  അവളുടെ അമ്മ ഒരു.....  "

വേശ്യ എന്ന വാക്ക് ഉപയോഗിക്കാൻ   അദ്ദേഹത്തിന്റെ പ്രായം അപ്പോളെന്നെ അനുവദിച്ചില്ല.

" അമ്മ അല്ല.  "

അയാളെന്നെ തിരുത്തി

" അവളുടെ അമ്മ മരിക്കുമ്പോ ദേവു മോൾക്ക് രണ്ടോ മൂന്നോ വയസേ ഒള്ളു. ആ സമയത്താണ് കടം കേറി നിക്കക്കള്ളിയില്ലാതെ എനിക്ക് നാട് വിടേണ്ടി വന്നത്.  "

.

" പിന്നെ എപ്പോളോ അജയൻ ജാനകിയെ വിവാഹം ചെയ്തു.  അജയൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ തെറ്റ്.  തനിക്കും മോൾക്കും ഒരു കൂട്ടിന് എന്ന് കരുതി വീട്ടിലേക്കു കയറ്റിയ ജാനകിക്കു കൂട്ടിന് അവര് മതിയാവാതെ വന്നു..  എല്ലാ അപമാനങ്ങളും സഹിച്ചു എന്തിനാണ് അജയൻ വീണ്ടും അവളോടൊപ്പം ആ വീട്ടിൽ താമസിച്ചതെന്നു എനിക്കിനിയും അറിയില്ല. ചോതിക്കുമ്പോളെല്ലാം എല്ലാം മോൾക്ക്  വേണ്ടി എന്ന് പറയും.  വീട്ടിൽ എത്തുന്ന കഴുകാൻ കണ്ണുകളിൽ നിന്നും അവൻ ദേവുവിനെ ഒളിപ്പിച്ചു വച്ചു...   "

എന്തൊക്കെയോ പറയുന്ന രാമേട്ടനെ ഞാൻ വെറും കേൾവിക്കാരന്റെ ലാഘവത്തോടെ നോക്കി കണ്ടു.

" എന്നും അവനു ദേവു മോളെ ഉണ്ടായിരുന്നുള്ളു.  മോളായിരുന്നു അവന്റെ ലോകം. "

" അവൾക്കും അങ്ങനെ തന്നെ ആണ്. "

എന്റെ അറിവിലെ ദേവുവിനും അവളുടെ അച്ഛൻ തന്നെ ആണ് ലോകം..

💬 Comments

View all comments