0%

Chapter Title : ദേവനന്ദ 5 [വില്ലി]

Author : വില്ലി Read All Parts 877

വരാൻ മടിക്കുന്ന അഴുക്കു പിടിച്ച ലോകത്തു ജീവിക്കുന്നവരാ അവര്.  ദേവു മോളും അതിലൊരാളാ..  കളങ്കമില്ലാത്ത ചേറിലെ താമര..  ചിലപ്പോ സാഹചര്യങ്ങൾ അവളെയും  ആ ചേറിലേക്കു തള്ളി വിട്ടേക്കാമായിരുന്നു.  അവളും ചിലപ്പോൾ..  "

...

രാമേട്ടനത് മുഴുവിപ്പിക്കാൻ ഉള്ള ശ്രെമം നടത്തിയില്ല.

മോന്റെ നല്ല മനസ്സ്..അതാണവൾ ഇപ്പോളും ഇങ്ങനെ ഇവിടെ വരെ എന്താണെങ്കിലും കാരണമായത്   ..  അത് അജയൻ കാണാതിരിക്കില്ല...  "

രാമേട്ടൻ പറഞ്ഞതിലഭിമാനം തോന്നി എങ്കിലും ഞാൻ പുറത്തു കാട്ടാൻ പോയില്ല

" രാമേട്ടൻ ഒരു സാഹിത്യകാണണോ ?  "

അയ്യാളുടെ സംസാര രീതിയിലെ പ്രത്യേകത ആണ് എന്നെ അങ്ങനെ ഒന്ന് ചോദിക്കാൻ പ്രയരിപ്പിച്ചത്.  എന്റെ ചോദ്യം കേട്ട് രാമേട്ടൻ പൊട്ടി ചിരിച്ചു.  കൂടെ ഞാനും ആ ചിരിയിൽ പങ്കാളി ആയി.

" ജീവിതത്തിൽ നമ്മൾ എടുക്കുന്ന ചില തീരുമാനങ്ങൾ തെറ്റായി പോയി എന്ന് തോന്നിയേക്കാം   ....  "

രാമേട്ടൻ തുടർന്നു.

" പക്ഷെ.  ദേവുമോൾ ചെയ്‌തത്‌ ശെരി ആണെന്ന് എനിക്ക് തോന്നുന്നു. മോനവളെ  ഒരിക്കലും കൈ വിടരുത്..  "

ദേവുവിനെ അവളുടെ അച്ഛന്റെ കൈയിൽ ഏല്പിച്ചു

മടങ്ങാൻ വന്ന എന്നോട്  അദ്ദേഹം അങ്ങനെ പറഞ്ഞപ്പോൾ വിഷമം തോന്നാതിരുന്നില്ല.

ഒരു സുഹൃത്തിൻറെ മകൾ എന്ന നിലയിൽ കൂടിയും ഇത് വരെ ഒന്ന് കണ്ടിട്ട് കൂടി ഉണ്ടായിരുന്നില്ല എങ്കിലും അയാൾ ദേവുവിന് കൊടുക്കുന്ന കരുതലിൽ എനിക്കയാളോട് ബഹുമാനം തോന്നി.

" മോനിപ്പോൾ പഠിക്കുക ആണല്ലേ ?  "

എന്തൊക്കെയോ ആലോചിച്ചു നടക്കുക ആയിരുന്നു ഞാൻ...

" അആഹ്... അതെ... "

" അത് കഴിഞ്ഞേന്ത പ്ലാൻ?  ജോലി നോക്കണ്ടേ.  ഇങ്ങനെ നടന്നാൽ മതിയോ   "

", ഇല്ല അങ്കിൾ...  എന്തെങ്കിലും നോക്കണം.  പഠിത്തം കഴിയട്ടെ എന്ന് കരുതി നിക്ക.. "

", മ്മ്  ..  എന്തെങ്കിലും ആവശ്യം ഉണ്ടേൽ എന്നോട് ചോദിക്കാൻ മറക്കരുത് കേട്ടോ ..? ""

അയ്യാളുടെ നല്ല മനസിന് ഞാൻ ഉള്ളിൽ നന്ദി പറഞ്ഞു..

....  ###.....##...##...##...##  .......##...##....##......

തിരികെ വീട്ടിൽ വന്നു കേറുമ്പോൾ കാവേരി ചേച്ചിയും പ്രിയയും ദേവുവും എന്തൊക്കെയോ സംസാരിക്കുകയായിരുന്നു...  കളിയും ചിരിയും പുറത്തു

💬 Comments

View all comments