0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1212

അടുക്കളയിലേക്കു.?  "

" അവളെവിടെ ? "

"  മുറിയിലുണ്ട് എന്താടാ?  "

", കുറവുണ്ടോ  .... ....  "

മ്മ്....  അവളുടെ കാര്യം ചോദിച്ചിട്ടാണോ എന്നറിയില്ല ഏടത്തിയിൽ പതിവില്ലാത്ത ഒരു ഗൗരവം.

എന്തോ പന്തികേടുള്ള പോലെ അവരുടെ മുഖഭാവത്തിൽ നിന്നും ഞാൻ വായിച്ചു.

" അമ്മ വന്നില്ലേ.. "

" അപ്പുറത്തുണ്ട്  "

ഞാൻ നേരെ ഏടത്തിയുടെ മുറിയുടെ മുന്നിലെത്തി..  അകത്തു നിന്നു കൊളുത്തിട്ടുണ്ടെന്നു തോന്നുന്നു .  തുറക്കാൻ ശ്രമിച്ചിട്ട് നടന്നില്ല. ചിലപ്പോൾ ദേവു ഉറങ്ങുകയാകുമെന്നു കരുതി  ഞാൻ എന്റെ മുറിയിലേക്ക് കയറി. ... ഇടക്ക് അവളുണർന്നോ എന്നറിയാൻ ഏടത്തിയുടെ മുറിയുടെ മുന്നിലൂടെ ഒന്ന് നടന്നു നോക്കി.  ഒരു രക്ഷയുമില്ല. കഴിഞ്ഞ ദിവസത്തിന്റെ ക്ഷീണം ആകാം അവൾക്കു ഇപ്പോളും .

രാത്രി എപ്പോളോ അവളുടെ ശബ്ദം കേട്ടാണ് പിന്നെ ഞാൻ റൂമിന് വെളിയിലേക്കു ഇറങ്ങുന്നത്.  ചെന്നിറങ്ങിയതേ അമ്മയുടെ മുന്നിലേക്കായിരുന്നു.  ഒന്നും മിണ്ടാതെ തിരിച്ചു കയറ്റി പോന്നു......  അത്താഴം കഴിക്കുന്നിടത്തും അവളെ കണ്ടില്ല.   എന്ത് പറ്റി എന്നറിയില്ല.  അല്ലെങ്കിൽ ഏടത്തി നിർബന്ധിച്ചു എന്റെ അടുത്ത് കൊണ്ടിരുത്തുന്നതാണ് ഇന്നതും ഉണ്ടായില്ല..  മുൻപ് കാണാതെ ഇരിക്കാൻ ശ്രമിക്കുമ്പോൾ മുന്നിൽ നിന്നു മാറാത്തവൾ ഇന്ന്  കാണാൻ കൊതിക്കുമ്പോ കണ്മുന്നിൽ  കൂടി കാണാൻ ഇല്ല... എന്റെ ഗതികേട്..   എല്ലാവരും ഇന്ന്  മൗനത്തിലായിരുന്നു  .  അമ്മ എന്നോട് മിണ്ടിയിട്ട് കാലം കുറച്ചായതു കൊണ്ട് അമ്മയെ ഞാൻ ശ്രദ്ധിച്ചില്ല.  പക്ഷെ എപ്പോളും എന്തെങ്കിലും ഒക്കെ സംസാരിക്കുന്ന   ഏടത്തി വരെ ഇന്ന് മൗനം ആയിരുന്നു..  എന്ത് പറ്റി എന്നൊരു പിടിയും കിട്ടിയില്ല ..  ഭക്ഷണം കഴിച്ചു ടീവിക്കു മുന്നിൽ ചെന്നിരുന്നു.  അവളതു വഴി വല്ലതും പോയാൽ ഒന്ന് കാണാമല്ലോ എന്ന് കരുതി.  പക്ഷെ ഫലം ഉണ്ടായില്ല.  റിമോട്ടിൽ കുത്തി ചാനൽ മാറ്റി കളിക്കുമ്പോൾ ആണ് അമ്മ എന്റെ അടുത്ത് വന്നിരുന്നത്.  അന്നത്തെ സംഭവത്തിന്റെ  ദേഷ്യം മാറാത്തത് കൊണ്ടാകാം അമ്മ എന്നോട് മിണ്ടുകയോ ഇങ്ങനെ ഒന്ന് അടുത്ത് വന്നിരിക്കുകയോ ചെയ്തിട്ട് നാളുകളായി ... അമ്മ അടുത്തിരുന്നതേ ഞാൻ എഴുന്നേറ്റു പോകാൻ ആയി ഒരുങ്ങി..

" നന്ദുട്ട   .... "

അമ്മയുടെ

💬 Comments

View all comments