0%

Chapter Title : ദേവനന്ദ 6 [വില്ലി]

Author : വില്ലി Read All Parts 1228

വിഷമിക്കണ്ട .  എത്രയും പെട്ടന്ന്  അച്ഛൻ മടങ്ങി വരും..  "

എനിക്ക് പോലും ഇല്ലാത്ത ആ ഒരു പ്രതീക്ഷ ഞാൻ അപ്പോഴും അവളിലേക്ക്‌ നിറച്ചു...

" താനിനി അതും ഓർത്തു കരയാൻ നിൽക്കണ്ടാ.. അയാളപ്പോൾ വായിൽ തോന്നിയത് വിളിച്ചു പറഞ്ഞതായിരിക്കും അല്ലാതെ.. താനീ കരച്ചിൽ ഒന്ന് നിർത്തു.  താൻ കരയാതെ തിരുത്തേണ്ടത് ഇപ്പൊ എന്റെ ആവശ്യം അല്ലെ... ഇല്ലേ അതിനു  വഴക്കു കേൾക്കുന്നത് ഞാനാ....  "

എന്റെ വാക്കുകൾ കേട്ടെന്ന പോലെ എവിടെ നിന്നോ ഒരു പുഞ്ചിരി മുഖത്തു കൊണ്ടുവന്നവൾ ഈറനണിഞ്ഞ കണ്ണകൾ തുടച്ചു..

" തനിക്കു വിഷമം ആയോ ? അയാൾ അങ്ങനെ പറഞ്ഞപ്പോൾ  "

ഞാനവളുടെ അടുത്തേക്ക് കൂടുതൽ ചേർന്ന് നിന്നു..

" ജീവൻ പോണ പോലെ തോന്നി എനിക്ക്.. "

" സാരമില്ല..  പോട്ടെ....  അല്ല ആയാളെന്താ അവിടെ? "

"  അയാളെല്ലാ ആഴ്ചയും അവിടെ പോകുന്നതാ...  കണ്ണിനെന്തോ കുഴപ്പം ഉണ്ട് അയാൾക്ക്‌. "

എന്റെ സംശയതിനുള്ള ഉത്തരം അവൾ നൽകി.

", നന്ദുവേട്ടനെതിനാ അയാളെ തല്ലാൻ പോയത്... "

ദേവുവിന്റെ ചോദ്യമുയർന്നു..

" വേണ്ടായിരുന്നു.... അയാളൊരു രാക്ഷസനാ...   അയാൾ ചിലപ്പോ നന്ദുവേട്ടനെ എന്തെങ്കിലും ചെയ്യാനും മടിക്കില്ല  "

" എന്നെ അയാളൊന്നും ചെയ്യില്ല താൻ പേടിക്കണ്ടാ... "

" എനിക്ക് പേടിയാ നന്ദുവേട്ട...  ഞാൻ കാരണം നന്ദുവേട്ടന് എന്തെങ്കിലും പറ്റിയാൽ.......... "

" പറ്റിയാൽ നോക്കാൻ നീ ഇല്ലേ..... "

അവൾ അത് പറഞ്ഞു മുഴുവിപ്പിക്കുന്നതിനു മുൻപേ ഞാൻ പറഞ്ഞു നിർത്തി.  അറിയാതെ വായിൽ നിന്ന് ചാടിയ വാക്കുകൾ തിരിച്ചെടുക്കാനാവാതെ ഞാൻ അവളെ നോക്കി.  പറഞ്ഞതിനർദ്ധം മനസിലാവാത്തതു പോലെ ദേവു എന്റെ കണ്ണുകളിലേക്കു സൂക്ഷിച്ചു നോക്കി..

" ദേവു..... "

പെട്ടന്നണ് ഏടത്തി റൂമിലേക്ക് കയറി വന്നത്.  എന്നേ ആ റൂമിൽ കണ്ടപ്പോൾ ഏടത്തി ആദ്യം ഒന്ന് അത്ഭുതപ്പെട്ടു  ..

" നീ എന്താടാ ഇവിടെ?  "

" അത് ഞാൻ...  വെറുതെ..... "

" അതിനെ കരയിപ്പിച്ചു മതിയായില്ലേ നിനക്കു... "

" ഞാൻ ഒന്നും ചെയ്തിട്ടില്ല ഏടത്തി.."

" നീ

💬 Comments

View all comments