0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1318

എല്ലാ ഭാഗങ്ങളും താമസിച്ചെത്തി അതൊരു ശീലമായിരുന്നു എന്നറിയാം .  എങ്കിലും ഇതവണത്തേക്കു കൂടി മാപ്പ് ചോദിക്കുന്നു...

എല്ലവരും സുരക്ഷിതരാണെന്ന് തന്നെ വിശ്വസിക്കുന്നു   ...

ദേവനന്ദ 7

Devanandha Part 7 | Author : Villi | Previous Part

എപ്പോളോ അടഞ്ഞു പോയ കണ്ണുകൾ തുറന്നത്  ഹോസ്പിറ്റലിൽ വച്ചാണ്.  കൂടി നിന്ന ബന്ധുക്കൾക്കിടയിൽ  കണ്ണ് പാഞ്ഞത് ദേവുവിലെക്കും....  കാണാൻ കഴിഞ്ഞില്ല അവളെ .  അവിടെ എങ്ങും ഉണ്ടായിരുന്നുമില്ല..  തലക്കും വലതു കാലിനും അസഹനീയമായ വേദന അനുഭവപ്പെടുന്നുണ്ടായിരുന്നു..  എല്ലാം കടിച്ചു പിടിച്ചു മുന്നിൽ നിന്ന എല്ലാവരെയും ചിരിച്ചു കാണിച്ചു..  എല്ലാവരുടെയും മുഘത് വിഷാദം മാത്രം...

":എല്ലാവരും ഒന്ന് ഒതുങ്ങി നിന്നെ... "

ഉച്ചത്തിൽ ശബ്‌ദിച്ചു കൊണ്ട് ഒരു പ്രായം ചെന്ന സിസ്റ്റർ റൂമിലേക്ക് ഓടി കയറി വന്നു..

സിസ്റ്ററെ ഡോക്ടർ വല്ലതും പറഞ്ഞോ .  കുഴപ്പം വല്ലതും...  ..? "

മുന്നിലേക്ക് കയറി നിന്ന് ഏട്ടൻ ചോദിച്ചു..

" പേടിക്കാനൊന്നുല്ല. സ്കാൻ ചെയ്തതിൽ തലയ്ക്കു ചെറിയ മുറിവ് മാത്രമേ ഒള്ളു.  പിന്നെ കാലിനു ചെറിയ  ചതവേ ഒള്ളു.  .. ....  നിങ്ങൾ ഒന്ന് ഒതുങ്ങി നിന്നാൽ എനിക്കിയാളേ ഡ്രസ്സ് ചെയ്യിക്കാൻ കൊണ്ട് പോകാമായിരുന്നു  ... "

എല്ലാവരും വഴി ഒതുങ്ങിയ നേരം കൂടെ ഉണ്ടായിരുന്ന ആരോ എന്നെയും തള്ളി കൊണ്ട് മുന്നോട്ടു നടന്നു.... റൂമിന് വെളിയിലേക്കിറങ്ങിയപ്പോൾ ഒരു മിന്നായം പോലെ ഞാൻ ദേവുവിനെ കണ്ടു..  ആ കണ്ണുകൾ നിറഞ്ഞു ഒഴുകുക ആയിരുന്നോ ?  അറിയില്ല........

ഡോക്ടർമാർ എന്റെ ശരീരത്തിലെ മുറിവുകളെല്ലാം കണ്ടെത്തി  മരുന്നുകൾ വക്കുമ്പോളോ

അവ   തുന്നി കെട്ടുമ്പോളോ ഒന്നും ആരും എന്റെ  മനസിലെ  മുറിവ് കണ്ടതേ  ഇല്ല..എല്ലാം കഴിഞ്ഞു ഹോസ്പിറ്റലിലെ ഒരു ദിവസത്തെ നിരീക്ഷണം നിർദേശിച്ചു ഡോക്ടർ....  തലയ്ക്കു പറ്റിയ ക്ഷതം ആയിരുന്നു കാരണം.

ആശുപത്രി വാസം പരിതാപകരമായിരുന്നു.  ശരീരത്തിനുണ്ടാകുന്ന വേദനയേക്കാൾ കൂടെ നിൽക്കുന്നവരുടെ കുത്തു  വാക്കുകളും ദയനീയത നിറഞ്ഞ നോട്ടവുമാണ് സഹിക്കാൻ കഴിയാതെ വരുന്നത്..  ആകെ ഉള്ള ആശ്വാസം തല്ലുകൊണ്ട് പറ്റിയതാണിവയെല്ലാം എന്ന് ആരും അറിയാതെ ഇരുന്നാണ്...  ബൈക്കിൽ നിന്ന് വീണു അത്ര മാത്രം.. അതിനുള്ള ശകാരങ്ങളെല്ലാം വരുന്നവരിൽ നിന്നും  പോകുന്നവരിൽ നിന്നും  എനിക്ക് നന്നായി കിട്ടി..

അപ്പോളും എന്നെ തളർത്തിയ വേദന മറ്റൊന്നായിരുന്നു...

അച്ഛൻ തിരിച്ചു വരും എന്ന് ദേവുവിനോട് ഓരോ തവണ പറയുമ്പോളും ഒരു തരി പ്രതീക്ഷയെങ്കിലും എന്നിൽ അന്നും അവശേഷിച്ചിരുന്നു. ഞാൻ അന്ന് നൽകിയ

💬 Comments

View all comments