0%

Chapter Title : ദേവനന്ദ 7 [വില്ലി]

Author : വില്ലി Read All Parts 1315

അമ്മ..  സമ്മതിക്കാത്തത് കൊണ്ടാ... "

ഏടത്തിയും കൈ മലർത്തി..

" സമയം വൈകാണ്ടു നിങ്ങളിറങ്ങാൻ നോക്ക്.. "

ഞങ്ങളോടെല്ലാവരോടും യാത്ര പറഞ്ഞു ഏട്ടനും ഏടത്തിയും  പുറത്തെക്കിറങ്ങി ...

" പോകാം...... "

ഏടത്തി പുറത്തു നിന്ന ആരോടോ ചോദിക്കുന്നത് ഞാൻ കേട്ടു...

" ഇല്ല.. ചേച്ചി  പൊയ്ക്കോ..  ഞാൻ അമ്മക്ക് ഒരു കൂട്ടിനു ഇവിടെ നിന്നോളാം... "

ദേവുവിന്റെ ശബ്ദം....  ഇത്ര നേരവും കാണാനും കേൾക്കാനും മിണ്ടാനും കൊതിച്ച ആൾ ഒരു കതകിനു അപ്പുറം  ഇത്രയും നേരവും ഉണ്ടായിരുന്നെന്ന് ഞാനപ്പോളാണ് അറിഞ്ഞത്...

" ഇവിടെ വേറെ ആവശ്യങ്ങൾ ഒന്നും ഇല്ല..  നീ വാ.... "

" ഇല്ല ചേച്ചി നിങ്ങൾ പൊയ്ക്കോ. എനിക്ക് പ്രശനം ഇല്ല .. "

" ആ ചെക്കന് ഇഷ്ടാവില്ല പെണ്ണെ.....എന്ന പിന്നെ  എന്താന്ന് വച്ചാൽ ചെയ്യൂ..... ചില സമയത് ഈ അമ്മയുടെ അതേ സ്വഭാവമാ ഇവൾക്കും ..  എന്ന ഇവിടെ തന്നെ നിക്കാതെ അകത്തു വല്ലതും കേറിയിരിക്കു.. "

. ദേവുവിനെ മുറിയിലേക്ക് കയറ്റി വിട്ടിട്ടാണ് ഏടത്തി  പോയത് . കാത്തിരുന്നും കരഞ്ഞും തളർന്ന മുഖത്തോടെ ദേവു റൂമിനുള്ളിലേക്കു കയറി വന്നു. ദേവുവിനെ കണ്ടതേ എന്റെ ഉള്ളു നീറുകയായിരുന്നു....  അന്ന് ദേവു പറഞ്ഞത് കേട്ടിരുന്നു എങ്കിൽ എനിക്കിങ്ങനെ ആകുമായിരുന്നില്ല ....  എങ്കിലും എന്നെ അലട്ടിയത് ഞാനറിഞ്ഞ സത്യം അവളെ ഞാൻ എങ്ങനെ അറിയിക്കും എന്നതായിരുന്നു...  ..  എന്റെ മുഖത്തേക്ക് കൂടി നോക്കാൻ ദേവു കൂട്ടാക്കിയില്ല.  മുറിയുടെ ഒരു മൂലയിൽ മാറി നിന്ന് അമ്മ ചോദിക്കുന്ന ചോത്യങ്ങൾക്കു ഉത്തരം കൊടുക്കുകയാണവൾ.  അതും വെറും മൂളലുകൾ  കൊണ്ട് മാത്രം ... എനിക്കവളെ കണ്ടപ്പോൾ സഹതാപം തോന്നി....

കഴിച്ച മരുന്നുകളുടെയും മറ്റും കടുപ്പം കൊണ്ടാകാം എപ്പോളോ ഞാൻ ഉറങ്ങി പോയി.  എന്റെ കയ്യിൽ ഒരു  നനവ് സ്പർശിക്കുന്നതറിഞ്ഞാണ് പിന്നീട് ഞാൻ ഉണരുന്നതും...  കണ്ണ് തുറന്നു നോക്കുമ്പോൾ എന്റെ കൈകളിൽ   കയ്യിൽ കോർത്ത് പിടിച്ചു അടക്കി പിടിച്ചു കരയുകയുന്ന ദേവുവിനെയാണ് കണ്ടത് .ആദ്യമൊന്നു ഞെട്ടിയെങ്കിലും ഞാൻ വേഗം സ്വബോധം വീണ്ടെടുത്തു .   പാവം...  ആളുകൾക്കിടയിൽ വച്ചവൾക്ക് അവളുടെ സ്നേഹവും സങ്കടവും പ്രകടിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല... .  എല്ലാം ഉള്ളിലൊതുക്കി ഇപ്പോൾ എല്ലാം കരഞ്ഞു തീർക്കയാണവളെന്നു എനിക്ക് തോന്നി. അവളുടെ ഉള്ളിലിപ്പോഴും എന്നോടുള്ള സ്നേഹം ബാക്കിയുണ്ടെന്നു ഞാൻ ഉറപ്പാക്കി..അമ്മ.അപ്പോഴേക്കും  അടുത്ത് ആളൊഴിഞ്ഞ ഒരു  കട്ടിലിൽ കയറി ഉറക്കം പിടിച്ചിരുന്നു.

ദേവുവിന്റെ ഓരോ ചെറു സ്പർശവും

💬 Comments

View all comments