Chapter Title : ദേവനന്ദ 7 [വില്ലി]
ഒരു കുളിരുററ പോലെ തോന്നി എനിക്ക്. കണ്ണ് തുറന്നു അവളെ നോക്കാനോ അവളെ ശല്യം ചെയ്യാനോ എനിക്കപ്പോൾ തോന്നിയില്ല. അവളുടെ സമിഭ്യം ഞാൻ നേരത്തെ ആഗ്രഹിച്ചിരുന്നതാണ്......
കണ്ണുകളടച്ചിരുന്നു എങ്കിലും അവളെപ്പോലും കരയുക ആയിരുന്നു എന്ന് അവളുടെ അടക്കിപ്പിടിച്ച ഏങ്ങലടിയിൽ നിന്നും ഞാൻ ഊഹിച്ചു.
" ഞാൻ പറഞ്ഞതല്ലേ നന്ദുവേട്ടാ അയാളോട് വഴക്കിനു പോകണ്ടാ എന്ന്... എന്നിട്ടിപ്പോ ഞാൻ കാരണം... അല്ലെ ഇങ്ങനെ ഒക്കെ.. .....? "
എന്റെ കൈകൾ മുറുകെ പിടിച്ചുകൊണ്ടവൾ ആരോടെന്നില്ലാതെ പുലമ്പികൊണ്ടിരുന്നു. കരച്ചിലടക്കാനവൾ പാടുപെടുന്നുണ്ടായിരുന്നു .. പക്ഷെ എന്നെ അതിശയിപ്പിച്ചത് രാഘവൻ മൂലമാണ് ഞാനിവിടെ വന്നതെന്ന് ഇവൾക്കെങ്ങനെ മനസിലായി എന്നാണ്...
" വണ്ടിയിൽ നിന്ന് വീണതല്ലെന്നു എനിക്കുറപ്പാ... എല്ലാറ്റിനും കാരണം ഈ ഞാനാ....... "
ദേവു ആത്മഗതം എന്നോണം പറഞ്ഞു. . ഞാനുണർന്നു കിടക്കയാണെന്ന് അറിയാതെ...സങ്കടം കൊണ്ടാവാം അവയിൽ പകുതിയും അവ്യക്തമായിരുന്നു..
" ഇഷ്ടല്ലല്ലോ എന്നെ....ഒരു തരിപോലും.... പിന്നെ എന്തിനാ എനിക്ക് വേണ്ടി വഴക്കിനു പോയെ.... എന്താ ഞാനിതിനൊക്കെ പകരം തരുകാ ...... എന്റെ ഈശ്വരാ .... എന്റെ നന്ദുവേട്ടന് ഒന്നും വരുത്തരുതേ എന്നല്ലേ ഞാൻ എന്നും പ്രാര്ഥിക്കാറുള്ളു.... എന്നിട്ടും
ഇതിനു മാത്രം എന്ത് തെറ്റാ ഈ പാവം ചെയ്തേ...... തെറ്റ് ചെയ്തത് ഞാനല്ലേ... എന്നെ എന്ത് വേണേലും ചെയ്തൂടെ... ഈ ആർക്കും വേണ്ടാത്ത എന്നെ.... "
അവളെന്റെ കൈകളിൽ ഇറുക്കി പിടിച്ചു കൊണ്ട് അടക്കി പിടിച്ചു കരയുകയാണ്. അവളുടെ ഓരോ വാക്കുകളും എന്നിൽ ആഴത്തിൽ പതിക്കുകയായിരുന്നു. അറിയാതെ കണ്ണുകൾ നിറയുന്നത് പോലെ.. ഇത്ര ഇഷ്ടം മനസിലൊതുക്കിയാണ് ദേവു ഇന്നും നടക്കുന്നതെന്ന സത്യം ഞാൻ അറിയതെ പോയി
അവളുടെ ജല്പനങ്ങൾക്ക് അപ്പോളും അറുതി ഇല്ലായിരുന്നു.
" വേറെ ഒന്നും വേണ്ടാ . മുറിവെല്ലാം ഉണങ്ങി കഴിയുമ്പോൾ നന്ദുവേട്ടന് വീണ്ടും അയാളോട് വഴക്കിനു പോകാതെ ഇരുന്നാൽ മതി. ഈ കിടപ്പു കണ്ടിട്ട് തന്നെ നെഞ്ചു പൊളിയുവാ .... "
അവളുടെ കണ്ണുനീർ തുള്ളികൾ എന്റെ കൈയിലേക്കും ഒഴുകി പതിക്കുന്നതായി ഞാൻ അറിഞ്ഞു ... സ്നേഹം അത്രയും ഉള്ളിലൊതുക്കിയാണിതുവരെയും ഇവൾ എന്റെ മുന്നിൽ അഭിനയിച്ചതെന്ന് ഓർത്തപ്പോൾ എനിക്ക് അവളോട് അമർഷം തോന്നി. അവളുടെ ഉള്ളിലെ നിഷ്കളങ്ക സ്നേഹം ഞാൻ അറിയാതെ പോയതിൽ ചെറിയ വിഷമവും...
എന്റെ സ്നേഹം ഇവളെ അറിയിക്കാൻ ഇനിയും എന്തിനു വൈകുന്നു എന്ന് മനസിലിരുന്നാരോ പറയുന്ന പോലെ...
" ദേവു..... "
അവളുടെ പേര് വിളിക്കാൻ എന്റെ നാവുയർന്നതും
💬 Comments
View all comments